Saturday, March 27, 2021

മൊഴിമുത്തുകൾ

  അസ്സലാമു അലൈകും. 📚📖


 بِسْمِ اللهِ الرَّحْمَنِ الرَّحِيْمِ. نَحْمَدُهُ وَنُصَلِّيْ عَلَى رَسُوْلِهِ الْكَرِيْمِ



يُؤْتِى ٱلْحِكْمَةَ مَن يَشَآءُ ۚ وَمَن يُؤْتَ ٱلْحِكْمَةَ فَقَدْ أُوتِىَ خَيْرًا كَثِيرًا ۗ وَمَا يَذَّكَّرُ إِلَّآ أُو۟لُوا۟ ٱلْأَلْبَٰبِ

അവന്‍ [അല്ലാഹു] ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ വിജ്ഞാനം നല്‍കുന്നു. ഏതൊരുവന് വിജ്ഞാനം നല്‍കപ്പെടുന്നുവോ അവന് ധാരാളം നന്മ നല്‍കപ്പെട്ടു കഴിഞ്ഞു! (സല്‍)ബുദ്ധിയുള്ളവരല്ലാതെ ഉറ്റാലോചിക്കുകയില്ലതാനും (അല്‍ ബഖറ-2:269)


الْكَلِمَةُ الْحِكْمَةُ ضَالَّةُ الْمُؤْمِنِ حَيْثُمَا وَجَدَهَا فَهُوَ أَحَقُّ بِهَا

“വിക്ജ്ഞാനത്തിന്‍റെ ഒരു വാക്ക് വിശ്വാസിയുടെ നഷ്ടപ്പെട്ട സ്വത്താണ്, അതിനാൽ എവിടെയെങ്കിലും അത് കണ്ടെത്തുമ്പോൾ അവന് കൂടുതൽ അവകാശമുണ്ട്.”  (Ibn Majah: Book 37, Hadith 4308)


നബിമാർ (അ.സ), അല്ലാഹു പ്രത്യേകമായി തെരഞ്ഞെടുക്കുകുയും ഹിക്മത്തും ഇൽമും നൽകപ്പെട്ടവരാണ്. ഹിക്മത്തിന്‍റെ ഏറ്റവും ഉന്നതമായ പദവിയാണ് പ്രവാചകത്വം. പ്രവാചകന്‍മാരുടെ അനുയായികള്‍ക്കും അവരുടെ ഭാഗ്യമനുസരിച്ച് ഹിക്മത്ത്നല്‍കപ്പെടുന്നു. ‘അല്ലാഹുവിനെക്കുറിച്ചുള്ള ഭയപ്പാടാണ് ഹിക്മത്തിന്‍റെ തല എന്ന് ഒരു ഹദീഥില്‍ വന്നിരിക്കുന്നു.


ഇൻ ഷാ അല്ലാഹ് ഞാന്‍ ദഅവത്തിന്റെ  ഉലമാക്കളില്‍  നിന്നും ദായികളിൽ നിന്നുമായി കേട്ടതും, വായിച്ചതും, മനിസ്സിലാക്കിയതുമായ  ഏതാനും  ഹിക്മത്തിന്റെ വാക്കുകള്‍, ചില പ്രധാന കാര്യങ്ങൾ, ഉദാഹരണങ്ങൾ എന്നിവ ഇവിടെ പങ്ക് വെക്കുന്നു. 


അല്ലാഹു എനിക്കും വായിക്കുന്നവര്‍ക്കും പ്രോയാചനം ചെയ്യുന്ന കാര്യമാക്കട്ടെ .  ആമീന്‍.

وَمَا تَوْفِيقِي إِلَّا بِاللَّهِ ۚ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ


മുഹമ്മദ് ഇസ്മായിൽ എലിയാട്ട്.


1 - ദായിയുടെ ഫിഖ്ർ - عالمي فكر

 അന്ത്യ നാൾ വരെയുള്ള മുഴുവൻ ലോകരുടെയും ഹിദായത്


ബദറിൽ നബി ﷺ യുടെ ഫിഖ്‌ർ ബദ്‌റിലുള്ള 313 സഹാബാക്കളെ കുറിച്ച് മാത്രമായിരുന്നില്ല. മറിച്ച് മുഴുവൻ ലോകരുടെയും എപ്പോഴേക്കുമുള്ളവരുടെയും ഫിഖ്ർ ആയിരുന്നു   തങ്ങൾ ﷺ  ഇപ്രകാരം ദുആ ഇരുന്നപ്പോൾ.


اللَّهُمَّ أَنجِزْ لي ما وَعَدْتَني، اللَّهُمَّ إنَّكَ إنْ تُهلِكْ هذهِ العِصابةَ مِن أهْلِ الإسلامِ، فلا تُعْبَدُ في الأرضِ أبدًا.

അല്ലാഹുവേ , എന്നോടുള്ള നിന്റെ വാഗ്ദാനം നീ പൂർത്തീകരിച്ചു തരേണമേ . അല്ലാഹുവേ നിശ്ചമായും ഇസ്ലാമിന്റെ ഈ ചെറു സംഘം നശിക്കുകയാണെങ്കിൽ  ഭൂമിയിൽ എന്നെന്നേക്കും നിന്നെ ആരാധിക്കപ്പെടുകയില്ല.

2 - ദായി (داعي الى الله - അല്ലാഹുവിലേക്ക് വിളിക്കുന്നവന്റെ)  ഉദാഹരണം സൂര്യനെ പോലെയാണ് سراج.


1 - സൂര്യൻ ചലിക്കുകയും അതിൻ്റെ പ്രകാശം  എല്ലായിടത്തും പരത്തുന്നു. ഇതേ പോലെ ദായി ഭൂമിയിൽ ചലിക്കുകയും ദീനിൻറെ പ്രകാശം എല്ലായിടത്തും  പരത്തുന്നു. 


..... نُورًا يَمْشِى بِهِۦ فِى ٱلنَّاسِ....

....(സത്യ) പ്രകാശം നല്‍കിയിട്ട് അതുമായി ജനങ്ങള്‍ക്കിടയിലൂടെ നടന്ന് കൊണ്ടിരിക്കുകയും ചെയ്യുന്നവൻ... (Al-An'am 6:122)


2 - സൂര്യൻ അതിന്റെ പ്രകാശം അല്ലാഹുവിന്റെ ഖജനാവിൽ നിന്നാണ്. അത് എല്ലാവർക്കും എത്തിക്കുന്നു. ഇതേ പോലെ ദായി അല്ലാഹുവിൽ നിന്നും ഇറക്കപ്പെട്ട ഇൽമിൽ നിന്നുമുള്ളത് എല്ലാവരിലും എത്തിക്കുന്നു.


قُلْ إِنَّمَآ أُنذِرُكُم بِٱلْوَحْىِۚ 

പറയുക: "ദിവ്യ സന്ദേശമനുസരിച്ച് മാത്രമാണ് ഞാന്‍ നിങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നത്.(Al-Anbiya 21:45)


3 - സൂര്യന് ഒരു സമൂഹത്തോടും വെറുപ്പോ കൂറോ ഇല്ല. എല്ലാവർക്കും ഒരേ പരിഘടന. എല്ലാവർക്കും വെളിച്ചം എത്തിക്കുക എന്നതാണ് അതിന്റെ ഉദ്ദേശം.  അതേ പോലെ ദായി അറബിയെന്നോ, അനറബിയെന്നോ , കറുത്തവനെന്നോ, പാവപ്പെട്ടവനെന്നോ ഒന്നും നോൽക്കാതെ എല്ലാവരോടും ഒരേ പോലെ ഗുണകാംക്ഷിയാണ് .

 وَأَنَا۠ لَكُمْ نَاصِحٌ أَمِينٌ 

ഞാന്‍ നിങ്ങളുടെ വിശ്വസ്തനായ ഗുണകാംക്ഷിയുമാകുന്നു.(Al-A'raf 7:68)


4-സൂര്യൻ അതിന്റെ വെളിച്ചത്തിനു ഒരു പകരവും ആരിൽ നിന്നും   വാങ്ങുന്നില്ല. ഇതേ പോലെ ദായി തന്റെ  ദഅവതിന് ആരോടും ഒരു പ്രതിഫലവും വാങ്ങുകയില്ല.


وَمَآ أَسْـَٔلُكُمْ عَلَيْهِ مِنْ أَجْرٍۖ إِنْ أَجْرِىَ إِلَّا عَلَىٰ رَبِّ ٱلْعَٰلَمِينَ 

ഇതിന്‍റെ പേരില്‍ ‍യാതൊരു പ്രതിഫലവും ഞാന്‍ നിങ്ങളോട് ചോദിക്കുന്നില്ല എനിക്കുള്ള പ്രതിഫലം ലോകരക്ഷിതാവിങ്കല്‍ ‍നിന്ന് മാത്രമാകുന്നു (Ash-Shu'ara' 26:109)


5 - സൂര്യൻ തന്റെ ജോലിയിൽ നിന്ന് ഒഴിവോ റെസ്റ്റോ ഇല്ല ഖിയാമം നാൾ വരെ. ഇതേ പോലെ ദായി തന്റെ ദഅവത്തിന്റെ ജോലിയിൽ നിന്നും ഒഴിവില്ല  മരണം വരെ.


قَالَ رَبِّ إِنِّى دَعَوْتُ قَوْمِى لَيْلًا وَنَهَارًا 

അദ്ദേഹം പറഞ്ഞു: എന്‍റെ രക്ഷിതാവേ, തീര്‍ച്ചയായും എന്‍റെ ജനതയെ രാവും പകലും ഞാന്‍ വിളിച്ചു. (Nuh 71:5)


6 - സൂര്യന് ഗ്രഹണം സംഭവിച്ചാൽ ലോകം ഇരുളിലേക്ക് പോകും. ഇതേ പോലെ ദായി ദഅവത്തിന്റെ ജോലി ഉപേക്ഷിച്ചാൽ സ്വന്തമായും മറ്റുള്ളവരും ഇരുളിലാകും.


وَذَا ٱلنُّونِ إِذ ذَّهَبَ مُغَٰضِبًا فَظَنَّ أَن لَّن نَّقْدِرَ عَلَيْهِ فَنَادَىٰ فِى ٱلظُّلُمَٰتِ أَن لَّآ إِلَٰهَ إِلَّآ أَنتَ سُبْحَٰنَكَ إِنِّى كُنتُ مِنَ ٱلظَّٰلِمِينَ 

ദുന്നൂനി നെയും (ഓര്‍ക്കുക.) അദ്ദേഹം കുപിതനായി പോയിക്കളഞ്ഞ സന്ദര്‍ഭം. നാം ഒരിക്കലും അദ്ദേഹത്തിന് ഞെരുക്കമുണ്ടാക്കുകയില്ലെന്ന് അദ്ദേഹം ധരിച്ചു. അനന്തരം ഇരുട്ടുകള്‍ക്കുള്ളില്‍ നിന്ന് അദ്ദേഹം വിളിച്ചുപറഞ്ഞു: നീയല്ലാതെ യാതൊരു ദൈവവുമില്ല. നീ എത്ര പരിശുദ്ധന്‍! തീര്‍ച്ചയായും ഞാന്‍ അക്രമികളുടെ കൂട്ടത്തില്‍ പെട്ടവനായിരിക്കുന്നു. (Al-Anbiya 21:87)


فَٱسْتَجَبْنَا لَهُۥ وَنَجَّيْنَٰهُ مِنَ ٱلْغَمِّۚ وَكَذَٰلِكَ نُۨجِى ٱلْمُؤْمِنِينَ

അപ്പോള്‍ നാം അദ്ദേഹത്തിന് ഉത്തരം നല്‍കുകയും ദുഃഖത്തില്‍ നിന്ന് അദ്ദേഹത്തെ നാം രക്ഷപ്പെടുത്തുകയും ചെയ്തു. സത്യവിശ്വാസികളെ അപ്രകാരം നാം രക്ഷിക്കുന്നു. (Al-Anbiya 21:88)







6 - നാം ദഅവത്തിന്റെ ജോലിയിൽ പ്രവേശിച്ചിട്ടുണ്ട്,   ലക്ഷ്യം ദഅവത്ത് നമ്മിൽ പ്രവേശിക്കലാണ്.


7 - ദഅവത് ആന്റി ബയോട്ടിക് (Anti Biotic) പോലെയാണ് -അത് അകത്തു മാറാനുള്ളതാണ്.


അഖ്‌ലാഖ്  (സൽസ്വഭാവം), ഓയിന്റ്മെന്റ് (Ointment) പോലെയാണ് - അത് പുറത്തു പെരട്ടാനുള്ളതാണ്.



8 - ഫലായിലിന്റെ ഇൽമ് നമുക്ക് നിത്യവും ആവശ്യമാണ് - വെള്ളവും ഭക്ഷണവും പോലെ.  മസായിലിന്റെ അറിവ് സന്ദർഭികമായി ആവശ്യമാണ് - മരുന്ന് പോലെ. 



9 - മുസ്ലീമിങ്ങളാകുന്ന നാം ഉറങ്ങിയാൽ  ജനങ്ങളെ ആര് ഉണർത്തും?


10- ദഅവത്തിൽ ഡ്രൈവർ ആവുക,  യാത്രക്കാരൻ മാത്രമാവാതെ.


11- സൂറത്  ഇബ്രാഹീം  പാരായണം ചെയ്യുന്നവനെ  ഖാരി എന്ന് വിളിക്കും.


സൂറത്  ഇബ്രാഹിം വ്യാഖ്യാനിക്കുന്നവനെ മുഫസ്സിർ എന്ന് വിളിക്കും.

 

ഇബ്രാഹിം (അ.സ) ന്റെ ജോലി (ദഅവത്) ചെയ്യുന്നവനെ മജ്‌നൂൻ (ഭ്രാന്തൻ) എന്ന് വിളിക്കും.


كَذَٰلِكَ مَآ أَتَى ٱلَّذِينَ مِن قَبْلِهِم مِّن رَّسُولٍ إِلَّا قَالُوا۟ سَاحِرٌ أَوْ مَجْنُونٌ


ഇവ്വിധം ഭ്രാന്തനെന്നോ മായാജാലക്കാരനെന്നോ ആക്ഷേപിക്കപ്പെടാത്ത ഒരൊറ്റ ദൈവദൂതനും ഇവര്‍ക്ക് മുമ്പുള്ളവരിലും വന്നിട്ടില്ല. (Adh-Dhariyat 51:52)



12-അല്ലാഹുവിന്റെ ഖജനാവിൽ ഏറ്റവും വിലയേറിയ വസ്തു ഹിദായത് ആണ്. അത് അവൻ ഉദ്ദേശിക്കുന്നവർക്ക് നൽകുന്നു. 


നമ്മുടെ ജോലി  ഹിദായത്ത് ചോദിക്കലും അതിനു വേണ്ടി പരിശ്രമിക്കലും.


13-ഭൂമിയിൽ നൽകപ്പെട്ട നിഅമത്തുകൾ അമാനത്ത് ആണ് മുൾക്കിയത് (സ്വന്തമായത്) അല്ല .

ആഖിറത്തിൽ നൽകപ്പെടുന്ന നിഅമത്തുകൾ മുൽക്കിയത് ആണ് അമാനത്ത് അല്ല. 


14- നിഅമത്തുകൾ നൽകിയവന്റെ ഇഷ്ട്ടമനുസരിച്ചു അതിനെ ഉപയോഗിക്കലാണ് അതിന്റെ ശുക്ർ (നന്ദി).


15-ഇൽമ് പള്ളിയിൽ നിന്നും പുറത്തു പോയതോടു കൂടി , പ്രകാശം   (نور) പോയി. മേശയും കസേരയും വന്നതോട് കൂടി  വിനയവും (تواضع) പോയി.  സർട്ടിഫിക്കറ്റ് ലക്‌ഷ്യം വെക്കുന്നതോട്‌ കൂടി, ഇഖ്‌ലാസും (اخلاص) പോയി .


Note: പൊതുവായി പറയുന്നതായിരിക്കില്ല. പക്ഷെ ഇൽമിലും ദഅവത്തിലുമുള്ള നമ്മുടെ പാരമ്പര്യ രീതികളിൽ നിന്നും നാം മാറുന്നതോട് കൂടി, ഒരു പാട് ഗുണ മേന്മകൾ നമുക്ക് നഷ്ടപ്പെട്ടു എന്നത് ഒരു യാഥാർഥ്യമാണ്.


16-നാം പരിശ്രമിക്കുന്നത് അനുസരിച്ചു പഠിക്കും. പഠിക്കുന്നത് അനുസരിച്ചു പരിശ്രമിക്കും.


17-നാം എല്ലാ ആലിമീങ്ങളെയും  അവരുടെ ഇൽമിന്റെ പേരിൽ ബഹുമാനിക്കണം, നമ്മുടെ ദഅവത്തിന്റെ രീതിയോട് വിയോജിക്കുന്നവരാണെങ്കിലും ശരി.


18-ഇൽമുണ്ടായിട്ടും അത്  ഇല്ലാത്തവരോട് പറഞ്ഞു കൊടുക്കാത്തവന്റെ ഉപമ. സമ്പത്തുള്ളവന്റെ വശം ഭക്ഷണം ഉണ്ടായിട്ടും ചുറ്റുമുള്ള പട്ടിണി പാവങ്ങൾക്ക് കൊടുക്കാതെ എടുത്തു വെച്ചു അവസാനം ആർക്കും ഉപയോഗപ്പെടാതെ കളഞ്ഞവനെ പോലെയാണ്.

19 -അല്ലാഹുവിന്റെ മാർഗത്തിൽ ആദ്യമായി പുറപ്പെടുന്നവൻ   ഇരുട്ടിൽ നിന്നിം പ്രകാശത്തിലേക്ക് പോകുന്നത്  പോലെയാണ്, പ്രകാശം വ്യക്തമായിരിക്കും.  

പിന്നെ പിന്നെ പൊറപ്പെടുന്നത് പ്രകാശത്തിൽ നിന്നും പ്രകാശത്തിലേക്കായിരിക്കും, അത് കൊണ്ട്  വെക്തമാകണമെന്നില്ല.


20 -നാം പുറപ്പെടേണ്ടത്  ഇരുളിൻ നിന്നും പ്രകാശത്തിലേക്കാണ്. ഇരുളും കൊണ്ട് പ്രകാശത്തിലേക്കല്ല.


21 - ദഅവത്ത് തുടക്കത്തിൽ ഒരു ഭ്രാന്താണ്. (جنون)

മധ്യത്തിൽ അതു ഒരു കലയാണ്. (فنون)

അവസാനം സമാധാനമാണ് (سكون)



22 -ദഅവത്ത് അതിന്റെ തുടക്കത്തിൽ നിന്യതയാണ്, പിന്നെ അന്തസ്സാണ്. (സുറുമ കല്ല് പോലെ. പൊടിച്ചു പാകമായാൽ  പിന്നെ കണ്ണിൽ ഇട്ടു സൂക്ഷിക്കും).


23 -ദീൻ ഇന്ന് നമുക്ക്  ഭക്ഷണം പോലെയാണ്. ഇഷ്ടമുള്ളത് എടുക്കുന്നു, ഇഷ്ടമില്ലാത്തത് നാം  ഉപേക്ഷിക്കുന്നു.


24-ഭൗതിക ജീവിതം അമലുകളുടെ കമ്പോളമാണ്. (دار الاعمال) അതിൽ ലാഭം കൊയ്തവൻ കൊയ്തു. നാഷട്ടപ്പെട്ടവന് നഷ്ടപ്പെട്ടു. (എന്നെന്നേക്കും).


25 -പരുപരുത്ത വസ്ത്രമിടുന്നതോ, അള്ളാഹു നൽകിയ നിഅമത്തുകൾ ഉപയോഗിക്കാതിരിക്കുകയോ ചെയ്യുന്നതല്ല  സുഹ്ദ്. زهد


ഹ്രദയത്തിൽ ദുൻയാവിനോടും അതിലെ  വസ്തുക്കളോടുമുള്ള ആഗ്രഹങ്ങൾ കുറക്കുക എന്നതാണ്  സുഹ്ദ്.


26 -സമ്പത്തിന് (പൈസയ്ക്ക്) കാണാനോ കേൾക്കാനോ സാധിക്കുകയില്ല. പിന്നെ എങ്ങനെ അതു നമ്മുടെ പ്രശ്നങ്ങൾ പരിഹരിക്കും.?


27 -തന്റെ  കഴിവും മിടുക്കും കൊണ്ടാണ് ഉപജീവനം ലഭ്യമാകുന്നത്  എന്ന് ഉറച്ചു വിശ്യസിക്കുന്നവൻ അവന്റെ റബ്ബിനെ കുറിച്ച് ജാഹിലാണ്, അവൻ എത്ര ഉന്നത വിദ്യാഭ്യാസ ഡിഗ്രി ഉള്ളവനാണെങ്കിലും  ശരി.


28 - സമ്പത്തിനോടും അധികാരത്തിനോടുമുള്ള സ്നേഹത്തിലായി   നാം നമ്മുടെ മക്കളെ വളർത്തുന്നു. നാം അറിയാതെ അവരോട് പറയുന്നത് പോലെ 'നിങ്ങൾ ജീവിതത്തിൽ കാറൂണും ഫിറൌനും ആകുവീന്‍!

29-ദീനിന്റെ പരിശ്രമം എളുപ്പമാണ്. കാരണം അള്ളാഹു  പരിശ്രമത്തെ മാത്രമാണ് നമ്മിൽ   ഏല്പിച്ചിട്ടുള്ളത്. പരിശ്രമ ഫലം  അവൻ ഏറ്റെടുത്തതാണ്.


فَإِنَّمَا عَلَيْكَ ٱلْبَلَٰغُ وَعَلَيْنَا ٱلْحِسَابُ 

എന്തായാലും നമ്മുടെ സന്ദേശം എത്തിക്കേണ്ട ചുമതല മാത്രമേ നിനക്കുള്ളൂ. കണക്കുനോക്കുന്ന പണി നമ്മുടേതാണ്. (Ar-Ra'd 13:40)



30-ദീനിന്റെ പരിശ്രമം സമ്പത്തോ കാര്യ  കരണങ്ങളെയോ ആശ്രയിക്കുന്നില്ല. പക്ഷേ നബി ﷺ തങ്ങളുടെ അമലുകളിലേക്ക് - ( സുന്നത്തിലേക്ക്) മുഹ്താജാണ് (ആശ്രിതനാണ്).


31-നബി തങ്ങൾ ﷺ ദാരിദ്രം തിരഞ്ഞെടുത്തു. കാരണം, ദീനോ ദീനിന്റെ പരിശ്രമത്തിനോ സമ്പത്തിന്റെ യാതൊരു ആവശ്യവുമില്ല.


32-നബി തങ്ങൾ ﷺ അള്ളാഹുവിന്റെ അടിമയാണ്. ഉമ്മത്തിനെ ഇബാദത്തിൽ നിലനിർത്തി.


നബി തങ്ങൾ ﷺ അള്ളാഹുവിലേക്ക് ക്ഷണിക്കുന്ന ദായി ആണ്‌. ഉമ്മത്തിനെ ദഅവത്തിൽ നിലനിർത്തി.


33-ദൃശ്യമായ കാര്യങ്ങളിലുള്ള യകീൻ നമ്മുടെ ഹ്രദയങ്ങളിൽ വന്നത്  ദൃശ്യമായത് കാണുന്നതിലൂടെയാണ്.


അദ്രശ്യമായ കാര്യങ്ങളിലുള്ള യകീൻ നമ്മുടെ ഹ്രദയങ്ങളിൽ വരുന്നത് അദൃശ്യ കാര്യങ്ങൾ കേൾക്കുന്നതിലൂടെയാണ്.


34-സഹാബാക്കളുടെ (റ) യകീൻ കാഴ്ചയെ കളവാക്കലും  (നബിﷺ തങ്ങളിൽ നിന്ന്) കേട്ടതിനെ സത്യപ്പെടുത്തലുമായിരുന്നു.


35 -ദുൻയാവ്‌ ഒരു ശരീരമാണെങ്കിൽ (جسد) അതിന്റെ ആത്മാവ് (روح) ദീനാണ്.


ദീൻ ഒരു ശരീരമാണെങ്കിൽ അതിന്റെ ആത്മാവ് ദഅവത്താണ്.


ദഅവത്ത് ഒരു ശരീരമാണെങ്കിൽ അതിന്റെ ആത്മാവ് മഷൂറയാണ്.


മഷൂറ ഒരു ശരീരമാണെങ്കിൽ അതിന്റെ ആത്മാവ് അനുസരണയും ത്യാഗവുമാണ്.


36 -ദഅവത്തിന്റെ ശരീരമാണ് അല്ലാഹുവിന്റെ മാർഗത്തിലുള്ള പരിശ്രമങ്ങൾ. ദഅവത്തിന്റെ റൂഹ് ദുആ ആണ്.


37 -ഉലമാക്കളുടെ ഇടയിലുള്ള മിക്ക അഭിപ്രായ വിത്യാസങ്ങളും, സത്യത്തിൽ ദീനിലുള്ള വിത്യസ്ത അഭിപ്രായങ്ങളാണ്.


38 -അഭിപ്രായങ്ങളിൽ ഭിന്നത ഖൈർ (خير) ആണ്. ഹ്രദയങ്ങളിൽ ഭിന്നത ഷർ (شر) ആണ് 


39 -സഹാബാക്കളിലും (റ), ദീനിലും ദീനിന്റെ പ്രരിശ്രമങ്ങളിലും വിത്യസ്ത അഭിപ്രായങ്ങൾ ഉണ്ടായിരുന്നു. പക്ഷെ അവരുടെ ഹ്രദയങ്ങൾ ഒന്നായിരുന്നു.


42- പരിശ്രമിക്കുകയും അല്ലാഹുവിന്റെ മുന്നിൽ കരഞ്ഞു ദുആ ഇരക്കുകയും ചെയ്യുന്നവനെ അള്ളാഹു ഹിദായത്തിന്  കാരണക്കാരനാക്കും.  നാം നമ്മുടെ അവസ്‌ഥ ഓർത്ത് കരഞ്ഞിട്ടില്ല.   എപ്പോഴാണ്  നാം ഉമ്മത്തിന്റെ അവസ്ഥയിൽ കരയുന്നത്?

 

43  - ഹ്രദയത്തിലുള്ള (ആത്മീയമായ) രോഗങ്ങളാണ് ശാരീരികമായ അസുഖങ്ങളേക്കാൾ   മാരകമായത്. ഹ്രദയംഗമായ പാപങ്ങളാണ് ശരീരം കൊണ്ടു ചെയ്യുന്ന പാപത്തേക്കാൾ വലുതും.


44- ഉദാഹരണം: പള്ളികളാണ് നമ്മുടെ ഹോസ്പിറ്റലുകൾ. ആലിമീങ്ങളാണ് ഡോക്ടർമാർ. ഖുർആനും ഹദീസും ആണ് ഫാർമസി.  സാധാരണക്കാരായ  ദായികൾ  ആംബുലൻസുകളാണ്.


തബ്‌ലീഗിന്റെ പരിശ്രമം ആംബുലൻസിന്റെ ജോലിയാണ്. (ഈമാനിൽ) ബലഹീനരായയിട്ടുള്ള രോഗികളെയും,  അപകടത്തിൽ (പാപത്തിൽ) പെട്ടവരേയും ഹോസ്പിറ്റലിൽ എത്തിക്കുന്ന ജോലി. മരുന്നും ചികിത്സയും ഡോക്ടറുടെ നിർദേഷാടിസ്ഥാനത്തിൽ മാത്രം.


45-അപകടത്തിൽ പെട്ടവന്റെ തലയാണ് ആധ്യമായി പരിശോധിക്കുക. ശരീരത്തിൽ തലക്കുള്ള സ്ഥാനമാണ് ദീനിൽ നമസ്കാരത്തിനുള്ളത്. തല (നമസ്കാരം) ശരിയാണെങ്കിൽ മറ്റുള്ള മുറിവുകളും തെറ്റുകളും  ശരിയാകും.


46-മുഅദ്ദിൻ  ചെവികൽ രണ്ടും   അടച്ചാണ്  ബാങ്ക് വിളിക്കുക.  ഇതേ പോലെ ദായി ജനങ്ങൾ എന്തു പറയുന്നു എന്ന് കേൾക്കാതെ ചെവികൾ അടച്ചു   ഏകനായ  അള്ളാഹുവിനെ മഹത്ത്വപ്പെടുത്തുന്നവനാണ്. 


മറ്റുള്ളവർ എന്തു പറയുന്നു എന്ന് നോക്കേണ്ടതില്ല.  അല്ലാഹുവിലേക്ക് വിളിക്കുന്നവനേക്കാളും നല്ല വാക്കുകൾ വേറെ പറയാനോ കേൾക്കാനോ  ഇല്ല.


47-സഹാബാക്കൾ അള്ളാഹുവിനെ മഹത്ത്വപ്പെടുത്തി, അള്ളാഹുവിന് പുറമെ ഉള്ള  വസ്തുക്കളെ നിസ്സാരമാക്കി.   അവർ മഹത്ത്വപ്പെടുത്തിയ ഒരുവന്റെ (അള്ളാഹുവിന്റെ) അടിമകളാവുകയും  നിസ്സാരപ്പെടുത്തിയതിനെ അള്ളാഹു  അവരുടെ കാൽ കീഴിലും ആക്കി.


നാം ഇന്ന് ഏതൊന്നിനെ മഹത്ത്വപ്പെടുത്തുന്നുവോ, അള്ളാഹു നമ്മെ അതിന്റെ അടിമകളാക്കി. (അധികാരം, അധികാരികൾ, സമ്പത്ത് മുതലായവ).


48-പ്രബഞ്ചത്തിൽ  എല്ലാം   അല്ലാഹുവിന്റെ കല്പന അനുസരിച്ചു ചലിച്ചു കൊണ്ടേയിരിക്കുന്നു. (ആറ്റം മുതൽ ഗ്രഹങ്ങൾ വരെ). നാമും അല്ലാഹുവിന്റെ കല്പന അനുസരിച്ചു  ചലിച്ചാൽ, മറ്റെല്ലാ ചലനങ്ങളേയും   നമുക്ക് അനുകൂലമായി അവൻ ചലിപ്പിക്കും


49-

قُلْ هُوَ ٱللَّهُ أَحَدٌ 

പറയുക, അവനാണ് അല്ലാഹു. അവന്‍ ഏകനാണ്. (Al-Ikhlas 112:1).


അള്ളാഹു ഏകനാണെന്നു നാക്കു കൊണ്ടു പറയാൻ എളുപ്പമാണ്. പക്ഷെ, എന്റെ ജീവിതത്തിൽ എനിക്ക് അവൻ ഒരേ ഒരുവനാണോ? 


50-സുജൂദിൽ (നമസ്കാരത്തിൽ) അറിയാൻ സാധിക്കും. നമ്മുടെ ഹ്രദയത്തിൽ ആരാണ്  എന്ന്‌. (അല്ലാഹുവാണോ മറ്റുള്ളവരാണോ എന്ന്)


51-ഉദ: ഓട്ടോമാറ്റിക് ഡോറുകൾ തുറക്കുന്നത് അതിലേക്കു നടന്നു അതിന്റെ അടുത്ത് വരുന്നവനാണ്. ദൂരെ   നോക്കി നിൽക്കുന്നവന് അടഞ്ഞതായി കാണും. ഇതേ പോലെ അല്ലാഹുവിന്റെ മാർഗത്തിൽ വാതിലുകൾ തുറക്കുന്നത് ആ വഴിയിൽ പുറപ്പെട്ടു നടക്കുന്നവനാണ്. ദൂരെ  നിന്ന് നോക്കുന്നവന് തുറക്കണമെന്നില്ല.


തുറന്നവന് പിന്നെയും വാതിലുകൾ തുറന്നു കൊണ്ടേ ഇരിക്കും. അവൻ പലതും കാണും, അനുഭവിക്കും  ഉദ: എയർപോർട്ടിൽ പ്രധാന ഓട്ടോമാറ്റിക് കവാടം തുറന്നാൽ, പിന്നെ എമിഗ്രേഷൻ, കസ്റ്റംസ്, പിന്നെ ഫ്ലൈറ്റിൽ കയറി ഭൂമിയിൽ നിന്നും പൊങ്ങുന്നത്  വരെ (മരണം വരെ) ഓട്ടോമാറ്റിക് ഡോറുകളാണ്. 




52-ഉദ: അള്ളാഹുവിന്റെ മാർഗത്തിൽ പുറപ്പെട്ടവന്റെ അനുഭവം നല്ല ചൂടും എരുവുമുള്ള കബാബ് തിന്നുന്നവനെ പോലെയാണ്.  പുറമെ ഉള്ളവന് വലിയ ത്യാഗമായിട്ടു തോന്നും തിന്നുവന്റെ കണ്ണിൽ നിന്നും മൂക്കിൽ നിന്നും ഒക്കെ വെള്ളമൊലിക്കുന്ന അവസ്ഥ കണ്ടാൽ.  


കബാബ് രുചിച്ചവനാകട്ടെ അതിന്റെ രുചിയാൽ പിന്നെയും പിന്നെയും തിന്നുന്നു. 


53-ചായയിൽ പഞ്ചസാര ഉണ്ട്, ഒന്ന് ഇളക്കണം. سكر موجود في الشاي، لازم يحرك


അതായത് ഉമ്മത്തിൽ ഈമാൻ ഉണ്ട്, ഒന്ന് ഇളക്കിയാൽ (ഗസ്ത് ചെയ്താൽ) പുറത്തു വരും.


54-ഹർക്കത്തിലാണ് ബർക്കത് 

في الحركة بركة.


55-അറബികൾ വാഹനത്തിന്റെ ചേസിസ്‌ (Chesis) പോലെയാണ്. നേരെ ഉണ്ടെങ്കിൽ അല്ലാഹുവിന്റെ മാർഗത്തിൽ എന്ത് ത്യാഗവും വഹിക്കും. ചേസിസ് ശരിയില്ലെങ്കിൽ അത് പിന്നെ നേരെ ആക്കാനും പാടാണ്.


മലയാളികളും ഏകദേശം അങ്ങനെ തന്നെ


56-ദീനിൽ സംസാരങ്ങളുടെ സ്ഥാനം ശരീരത്തിൽ നാക്കിനുള്ള സ്ഥാനമാണ്. 70 കിലോ ശരീരത്തിൽ 70 ഗ്രാം മാത്രമാണ് നാക്ക്. ദീൻ കൂടുതൽ പ്രവർത്തിയാണ്.

57- ഉദ: ഒരു പാട് പരിശ്രമത്തിലൂടെയും ത്യാഗത്തിലൂടെയും ആണ് ചായ ഇലകൾ അവസാനമായി  ചായപ്പൊടി ആകുന്നത്. അതു കൊണ്ട് തന്നെ, പാലില്ലാതെയോ , പഞ്ചസാരയില്ലാതെയോ ചായ ഉണ്ടാക്കാം. പക്ഷെ  ചായപൊടിയുടെ  പങ്കില്ലാതെ ഒരു ചായയും ചായയാവുകയില്ല.


ഇതേ പോലെ, അല്ലാഹുവിന്റെ മാർഗ്ഗത്തിൽ, എന്ത് ഉണ്ടായാലും  ഇല്ലെങ്കിലും, 'ത്യാഗം' ത്യാഗത്തിന്റെ   പങ്കില്ലാതെ  അല്ലാഹുവിന്റെ മാർഗം ആ  മാർഗമാവുകയില്ല. 



58- ശരിയായ മാർഗത്തിലുള്ള പരിശ്രമത്തിൽ ത്യാഗം ഉണ്ടാവും. ഉദ:  ചെയിൻ പൊട്ടിയ സൈക്കളിൽ  ഇരുന്നു  ചവിട്ടാൻ വളരെ എളുപ്പമാണ്, പക്ഷെ എത്ര ചവിട്ടിയാലും മുന്നോട്ടു പോവുകയില്ല. ചെയിൻ നേരെ ഉള്ള സൈക്കിൾ ചവിട്ടൽ  ത്യാഗമാണ്, അത്  ചവിട്ടുന്ന ത്യാഗത്തിന്‌ അനുസരിച്ചു 

സ്വന്തത്തെ ആ മാർഗത്തിൽ  മുന്നോട്ടു നയിക്കും. 


59-അല്ലാഹിവിന്റെ വാഗ്ദാനം ഉള്ളത് അമലുകളുടെ ഒറിജിനലിലാണ്. ഫോട്ടോ കോപ്പിയിലല്ല.


 അമലുകളുടെ യാഥാർത്ഥ്യത്തിലാണ് അതിന്റെ രൂപത്തിലല്ല എന്ന് സാരം 


60 - അല്ലാഹുവിന്റെ വാഗ്ദാനം  അമലുകളിലാണ്, വസ്തുക്കളിലല്ല .

61-ആഖിറത്തിൽ ഒരൊറ്റ നന്മയുടെ കാര്യത്തിലായിരിക്കും ഒരുപക്ഷേ തീരുമാനമാവുക നരകമാണോ സ്വർഗമാണോ എന്ന്.


ദീനിൽ ഒരു നന്മയും നിസ്സാരമല്ല


62-മുആഷിറാത്ത് معاشرات - (സാമൂഹ്യ  ജീവിതം) ദീനിന്റെ ഒരു അടിസ്ഥാനമാണ്.   അത് മൗനമായ  ദഅവത്ത് ആണ്. പേനെയോ കടലാസോ ഒന്നുമില്ലാതെ ജീവിതത്തിൽ നിന്നും ജീവതത്തിലേക്കു, ഹ്രദയത്തിൽ നിന്നും ഹ്രദയത്തിലേക്കു ചെയ്യപ്പെടുന്ന ദഅവത്.


63-മുആഷിറയുടെ അടിസ്ഥാനം حسن الظن നല്ല വിചാരമാണ് - തെളിവില്ലെങ്കിലും അതു പാലിക്കേണ്ടതാണ്. 

മോശമായ വിചാരം سوء الظن - തെളിവുണ്ടെങ്കിലും ഉപേക്ഷിക്കേണ്ടതാണ് .


64- ജനങ്ങൾക്ക്‌ നമ്മുടെ സംസാരമല്ല  പ്രതിഭലിക്കുന്നത്. മറിച്ച് അമലുകളും, സോഭാവവും, സിഫാത്കളുമാണ്.


65- നബി (സ) വിരൂപിയിൽ സൗന്ദര്യം കാണുമായിരുന്നു. ഒരു ഉമ്മ സൊന്തം വിരൂപിയായ കുട്ടിയിൽ സൗന്ദര്യം കാണുന്നത് പോലെ.


66- നാം പാപികളുടെ പാപത്തെ വെറുക്കുന്നു, പാപിയെ എല്ല.  ഉമ്മ കുട്ടിയിലുള്ള അശുദ്ധിയെ വെറുക്കുന്നു, കുട്ടിയെ എല്ല.



No comments:

Post a Comment

The efforts of Tabligh work without electricity.

 *The efforts of Tabligh work without electricity.* തബ്ലീഗ് പരിശ്രമം കരണ്ടില്ലാതെ വർക്കാവും. If the electricity of the world were to go off,...