രാജാവിന് തൻ്റെ കൊട്ടാരത്തിൽ ഇഷ്ടപ്പെട്ട ഒരു തത്ത ഉണ്ടായിരുന്നു . രാജാവ് പറഞ്ഞു ഇതിന് നല്ല ഒരു കൂട് വേണം. അങ്ങനെ മന്ത്രി ആ കല്പന നല്ല രീതിയിൽ ഏറ്റെടുത്തു. വളരെ മനോഹരമായ സൊർണത്താലും മുത്തുകളാലും അലങ്കരിക്കപ്പെട്ട ഒരു കൂട് ഏതാനും ആഴ്ചകൾ കൊണ്ട് തയ്യാറാക്കി രാജാവിൻ്റെ മുന്നിൽ സമർപിച്ചു. രാജാവിൻ്റെ ആദ്യ ചോദ്യം എവിടെ പോയി തത്ത എന്നായിരുന്നു. മന്ത്രി പറഞ്ഞു അല്ലയോ രാജാവേ ഞങ്ങൽ കൂട് നിർമാണത്തിൻ്റെ തിരക്കിൽ തത്തയെ പരിചരിക്കാൻ മറന്നു.അങ്ങനെ അത് ചത്ത് പോയി.....!!!!
ജീവിതത്തിൽ എല്ലാത്തിലും ഉണ്ട് ഒരു തത്തയു ഒരു കൂടും. നമ്മുടെ പള്ളികൾ കൂടാണെങ്കിൽ അതിലെ തത്ത അതിലെ വിശ്വാസികളാണ്. നിസ്കാരം ഒരു കൂടാണെങ്കിൽ അതിലെ തത്ത അല്ലാഹുവിൻ്റെ സ്മരണയാണ്. നോമ്പിൻ്റെത് തഖുവയാണ്. നമ്മുടെ മദ്റസകൾ, സ്ഥാപനങ്ങൾ എല്ലാത്തിലും അതിൻ്റെ അകം ഇല്ലെങ്കിൽ വെറും കൂട് മാത്രം. അല്ലാഹുവിന് ആവശ്യം അകമാണ്. ശരീരം ഒരു കുടാനെങ്കിൽ അതിലെ തത്ത ഹൃദയമാണ്. ആന്തരികം ഉണ്ടെങ്കിൽ ഏതു കൂടും ഭംഗിയാണ്. മിക്കവാറും കൂട് നിർമാണത്തിൽ നാമും മറന്നു പോകുന്നത് അകത്തെ തത്തയെ ആണ്.
اللهم اجعلْ سَرِيرَتي خيرًا من علانِيَتِي ، واجعلْ علانِيَتِي صالحةً
അള്ളാഹുവേ, എന്റെ ബാഹ്യപ്രവൃത്തികളേക്കാൾ എന്റെ ആന്തരികതയെ മികച്ചതാക്കുകയും എന്റെ ബാഹ്യപ്രകൃതിയെ നല്ലതാക്കുകയും ചെയ്യേണമേ. (Sunan Tirmidhi, Hadith: 3586)
No comments:
Post a Comment