The Seeker - തേടുന്നവൻ.
1890 കളിൽ, ഡമാസ്കസിലെ ചരിത്ര പ്രസിദ്ധമായ ഉമയ്യദ് (അമവി) പള്ളിയിൽ 19 വയസ്സു മാത്രം പ്രായമുള്ള ഒരു ഇംഗ്ലീഷ് കാരൻ അന്നത്തെ അവിടുത്തെ ഇമാമും ഗ്രാൻഡ് മുഫ്തിയോടായി തനിക്ക് ഇസ്ലാം സ്വീകരിക്കാനുള്ള ആഗ്രഹം പറഞ്ഞു. ഇമാമിന്റെ അരികിൽ ഇദ്ദേഹം അടുത്തായി അറബിക് പഠിക്കാനും വരുന്നുണ്ടായിരുന്നു. പിന്നെ ഏകദേശം ഒരു വർഷത്തോളമായി ഈ യുവാവ് ഉസ്മാനി (ഓട്ടോമൻ) നാടുകളിലൂടെ ചുറ്റി കറങ്ങുന്നു. ഇജിപ്ത്, പലസ്‌തീൻ, സിറിയ എന്നിവ. അങ്ങനെ ഇസ്ലാമിനെയും മുസ്‌ലിംകളേയും അദ്ദേഹത്തിന് വളരെ ആകർഷിക്കപ്പെട്ടു. അറേബ്യൻ രാവുകളിലെ കഥകളിൽ മാത്രം വായിച്ച ഒരു സ്വപ്ന ജീവിതം ഈ നാടുകളിലെ ജീവിതങ്ങളിൽ കാണുകയുണ്ടായി. യൂറോപ്പിലെന്ന പോലെയല്ല...മറിച്ച് ജീവിതത്തെ പച്ചയായി അതിന്റെ തനി നിറത്തിൽ ആസ്വദിക്കുന്ന ഒരു സമൂഹം. മരണത്തെ ഒട്ടും പേടിയില്ലാത്ത ഒരു ജനത, അതെ സമയം മരണമെന്ന യാഥാര്ഥ്യത്തെ മതിമറക്കാതെ അതിനായി തയ്യാറുവുന്ന ഒരു ജീവിതം.
ഇമാം സാഹിബ് മറുപടി പറഞ്ഞു, മകനേ, നിന്റെ പ്രായം വളരെ ചെറുതാണ് , എനിക്കുമുണ്ട് നിന്റെയത്രയും പ്രായമുള്ള ഒരു മകൻ. എന്റെ മകൻ മതം മാറുന്നത് ഞാൻ ഇഷ്ടപ്പെടാത്തത് പോലെ തന്നെ, നിന്റെ മാതാ പിതാക്കളും വിഷമിച്ചു എന്ന് വരാം. നീ ശരിക്കും ഒന്നുകൂടി ആലോചിച്ച് പഠിച്ചു ഉറപ്പിച്ചു എടുക്കേണ്ട തീരുമാണിത്.
ഏകദേശം 20 വർഷങ്ങൾക്ക് ശേഷം ഈ വെക്തി തന്റെ 42ആമത്തെ വയസ്സിൽ ഇസ്ലാമിലേക്ക് കടന്നു വന്നു. കഴിഞ്ഞ നൂറ്റാണ്ടിൽ ഇംഗ്ലീഷ് സംസാരിക്കുന്ന മുസ്ലിം സമൂഹത്തിനു വലിയ സംഭാവനകൽ ചെയ്ത ഒരു മഹാ വ്യക്തിത്വമായിരുന്നു അത്. Muhammad Marmaduke Pickthall. തന്റെ ഇംഗ്ലീഷിലെ ഖുർആൻ ട്രാൻസ്ലേഷൻ ആദ്യ കാലത്തെ ഒന്നാണ് . (അബ്ദുല്ല യൂസഫ് അലിയുടെയും ഏകദേശം ഒരേ സമയം. രണ്ടു പേരും ഇംഗ്ലണ്ടിലെ Brookwood ഖബർസ്ഥാനിൽ അന്ധ്യവിശ്രമം കൊള്ളുന്നു). ഇംഗ്ലീഷിലെ ഇസ്ലാമിക് നോവലിന്റെ മുത്തച്ഛൻ എന്നും Marmaduke Pickthallനെ വിശേഷിപ്പിക്കാറുണ്ട്. (The grandfather of the Islamic novel in English).
If you are really seeking God, someday you will find him. നിങ്ങൾ യഥാർത്ഥത്തിൽ ദൈവത്തെ അന്വേഷിക്കുകയാണെങ്കിൽ, എന്നെങ്കിലും നിങ്ങൾ അവനെ കണ്ടെത്തും. ഓരോ മനുഷ്യഹ്രദയത്തിന്റെ അകത്തുമുമുള്ള നേരിയ ഒരു വെളിച്ചം. ആ വെളിച്ചത്തിലൂടെ ദൈവിത്തിലേക്ക് എത്താനുള്ള ഒരു തേട്ടം . ആ ഒരു തേട്ടമെന്ന ദീപം. ഈ പ്രകാശത്തെ പിന്തുടർന്ന് പിന്തുടർന്ന് മറകൾ കടന്ന് എത്തുന്നത് പിന്നെ ഏകനായ അവനിലേക്കാണ്. ആ ഒരു വെളിച്ചം സത്യമാണ്. അല്ലാഹുവിനു മാത്രമേ അവനിലേക്ക് എത്താനുള്ള വഴിയിലേക്ക് ഒരാളെ നയിക്കാൻ പറ്റുകയുള്ളൂ. ഏകനായ അവനിലെത്താനുള്ള നേരായ വഴിയുടെ പേരാണ് ഇസ്ലാം
കലിമ ഉച്ചത്തിൽ പറഞ്ഞു ഒരാൾ ഇസ്ലാമിൽ പ്രവേശിക്കുക എന്നത് നാം ബാഹ്യമായി പ്രത്യക്ഷത്തിൽ കാണുന്ന ഒരു വ്യക്തിയുടെ സാക്ഷ്യമാണ്. പക്ഷേ തേടുന്നവന്റെ തേട്ടവും യാത്രയും മുന്നേ തുടങ്ങിയിരുന്നു, കലിമ അവരുടെ നീണ്ട യാത്രയിലിടക്കുള്ള ഒരു പ്രധാന കവാടം ആയിരുന്നു. ഇസ്ലാമിൽ വന്നതിനു ശേഷവും അവർ ആ ഒരു യാത്ര തുടരുന്നു. അല്ലാഹുവിലേക്കുള്ള പ്രയാണം. ആസ്വാദവും മനോഹരമായതും പ്രത്യക്ഷത്തിൽ കഷ്ടപ്പാടുമുള്ള ഒരു തീർത്ഥാടനമാണ്. അവന് അറ്റമില്ലാത്തത് പോലെ തന്നെ അവന്റെ വഴിക്കും അറ്റമില്ല. ആ നേരായ വഴിയിലായി മരിക്കുക എന്നതാണ് ഒരു അടിമക്ക് കിട്ടാനുള്ള മഹാ ഭാഗ്യം. മറിച് ഭൗതിക ജീവിതമെന്ന കളിയിൽ മുഴുകി പടച്ച-അവനെ പാടെ മറന്നവന് മഹാനഷ്ടം. ഒരാൾ എത്ര നടന്നു, എവിടെ എത്തി എന്നതെല്ലാം ഹ്രദയ രഹസ്യങ്ങൾ അറിയുന്ന ഒരുവന് മാത്രം അറിയാവുന്ന പരമ രഹസ്യം. ഓരോ മനുഷ്യന്റെ ജീവിതവും ഓരോരുത്തരും ഈ ഒരു യാത്രയിലാണ്. ചിലവർ തന്റെ വഴിയാണ് ഏറ്റവും ശരി എന്ന് തർക്കിച്ചു സമയം കളയുമ്പോൾ, അവനെ തേടുന്നവർ മുഹമ്മദ് റസൂലുല്ലാഹ് ﷺ എന്ന വ്യക്തമായ രാജ പാതയിലൂടെ അവനിലേക്ക് നടന്ന് മുന്നോട്ട് പോകുന്നു.
അള്ളാഹു, അവൻ ഏകനാണ്, അവൻ സൃഷ്ടിയല്ല, സൃഷ്ടിയുടെ ഭാഗവുമല്ല. അവന് തുല്യമായി യാതൊന്നുമില്ല. ജീവിതമാകുന്ന കളിയിലിടക്ക് തന്നെ അവനെ കണ്ടത്തെണം. ഫുട്ബോൾ കളി കഴിഞ്ഞതിനു ശേഷം ഗോളടിക്കു പ്രസക്തി ഇല്ലാത്തതു പോലെ, എല്ലാം മരണത്തിനു മുൻപ് തന്നെ വേണമെന്നതിനാലാണ് അവൻ തന്ന ഈ ജീവിതമെന്ന പരീക്ഷ. അവനെ തേടുന്നവനും, അല്ലാത്തവനും ഒരുനാൾ അവനെ കണ്ടു മുട്ടുമെന്നത് പരമ യാതാർഥ്യം.
يَٰٓأَيُّهَا ٱلۡإِنسَٰنُ إِنَّكَ كَادِحٌ إِلَىٰ رَبِّكَ كَدۡحًا فَمُلَٰقِيهِ
അല്ലയോ മനുഷ്യാ; നീ നിന്റെ നാഥനിലേക്ക് കടുത്ത ക്ളേശത്തോടെ ചെന്നെത്തുന്നവനാണ്; അങ്ങനെ അവനുമായി കണ്ടുമുട്ടുന്നവനും.
Thou, verily, O man, art working toward thy Lord a work which thou wilt meet (in His presence). (English - Pickthall)
Quran: Al-Inshiqaq 84:6
Ismail Eliat