إِنَّ ٱلشَّيۡطَٰنَ لِلۡإِنسَٰنِ عَدُوٌّ مُّبِينٌ
......തീര്‍ച്ചയായും പിശാച് മനുഷ്യന്‍റെ പ്രത്യക്ഷ ശത്രുവാകുന്നു (Yusuf 12:5)
അതിലും വലിയ ശത്രുവാണ് നാം കണ്ണാടിയിൽ നോക്കുമ്പോൾ പ്രത്യക്ഷപ്പെടുന്ന ആ ഒരു വെക്തി....'ഞാനെന്ന വലിയ ഞാൻ'
أَعْدَى عَدُوِّكَ نفسُكَ التى بين جَنْبَيْكَ
നിങ്ങളുടെ ഏറ്റവും വലിയ ശത്രു നിങ്ങളുടെ ഉള്ളിലുള്ള സ്വയം ആണ്. (Hadith)
ഒരു ആലിമിനോട് ചോദിക്കപ്പെട്ടു: എല്ലാവരെയും പിഴപ്പിക്കുന്ന ഇബ്ലീസിനെ ആരാണ് പിഴപ്പിചച്ചത് എന്ന് . മറുപടി പറഞ്ഞു, അവന്റെ സ്വയം നഫ്സ്. അവൻ്റെ അകത്ത് ഉണ്ടായിരുന്ന 'ഞാൻ أنا. അകത്തു ഒളിഞ്ഞു കിടന്നിരുന്ന അഹങ്കാരവും നിഷേധവും. പിന്നെ ചോദിച്ചു, സ്വർഗ്ഗത്തിലേക്ക് എത്രയാണ് ദുരം, മറുപടി പറഞ്ഞു, ഒരു ചുവട് അകലെ ' ദേഹേച്ഛയുടെ മേലുള്ള ആ ചവിട്ട്, അടുത്ത ചുവട് സ്വർഗത്തിൽ'
وَأَمَّا مَنۡ خَافَ مَقَامَ رَبِّهِۦ وَنَهَى ٱلنَّفۡسَ عَنِ ٱلۡهَوَىٰ
فَإِنَّ ٱلۡجَنَّةَ هِىَ ٱلۡمَأۡوَىٰ
അപ്പോള്‍ ഏതൊരാള്‍ തന്‍റെ രക്ഷിതാവിന്‍റെ സ്ഥാനത്തെ ഭയപ്പെടുകയും മനസ്സിനെ തന്നിഷ്ടത്തില്‍ നിന്ന് വിലക്കിനിര്‍ത്തുകയും ചെയ്തുവോ
ഉറപ്പായും അവന്റെ മടക്കസ്ഥാനം സ്വര്‍ഗമാണ്. (An-Nazi'at 79:40,41 )
നാം എപ്പോഴും ഈ രണ്ട് ശത്രുക്കളോടു ഉള്ള പോരാട്ടത്തിലാണ്. ഒരു പ്രയത്നതിലാണ്, ഒരു പരിഷ്രമത്തിലാണ്. ഒഴുക്കിന് എതിരെ നീന്തുന്നവനാണ് ഒരു വിശ്വാസി. ഈ ഒരു പ്രയത്നത്തിനു 'ജിഹാദ് നഫ്സ്' എന്ന് പറയും അറബിയിൽ. മക്കയിൽ ഇറങ്ങിയ സുറത്തുകളിലും 'ജിഹാദ്' എന്ന പദം കാണാം. അവിടെ ഒക്കെ ഉദ്ദേശം പ്രയത്നം, ത്യാഗപരിശ്രമം എന്നതാണു. മക്കയിൽ പ്രവാചകരും(സ) അനുയായികളും(റ) ഈ ഒരു ത്യാഗപരിശ്രമത്തിൽ ആയിരുന്നു (സ്വന്തമായി ഈമാനിയായ ഗുണവിശേഷങ്ങൾ ഉണ്ടാക്കുക). കാട് വെറുതെ അങ്ങ് വളരും, പക്ഷേ പൂന്തോട്ടം ഉണ്ടാക്കാൻ പ്രയത്നിക്കണം, അതു തന്നെ.
പള്ളിയിൽ ഇമാം നിസ്കരിക്കാൻ നിൽകുന്ന സ്ഥലത്തിന് മിഹ്രാബ് എന്നാണു അറബിയിൽ. യുദ്ധക്കളം എന്നാണതിനർത്ഥം. (ഹർബ്=യുദ്ധം). അവിടെ എല്ലാ ദിവസവും, അഞ്ച് പ്രാവശ്യം ഒരു ഇമാമിൻ്റെ കീഴിൽ നാം ഒരു യുദ്ധത്തിലാണ്. അതെ ശൈത്വാനോടും, സ്വന്തം നഫ്‌സിൻ്റെ-ദേഹേച്ചയോടുമുള്ള യുദ്ധം.
ഹജ്ജോ ഉംറയോ ചെയ്ത് തലമുടി കൊടുക്കാൻ തയ്യാറില്ലാത്തവൻ എങ്ങനെ തല കൊടുക്കും. സുബ്ഹിക്ക് പള്ളിയിൽ പോകാൻ വേണ്ടി മേലിൽ പുതച്ച ബ്ലാങ്കറ്റ് പൊക്കാൻ കഴിവില്ലാത്തവൻ എങ്ങനെ ശത്രുവിനെ നേരിടും. (ശരിയാവണമെന്നില്ല. പക്ഷേ, ചെറിയ ചെറിയ കാര്യം കൊടുക്കാൻ തയ്യാറില്ലെങ്കിൽ പിന്നെ എങ്ങനെ വലുത് കൊടുക്കും എന്നാണ് ഉദ്ദേഷം)
قَدۡ أَفۡلَحَ مَن تَزَكَّىٰ
وَذَكَرَ ٱسۡمَ رَبِّهِۦ فَصَلَّىٰ
തീര്‍ച്ചയായും പരിശുദ്ധി നേടിയവൻ വിജയം പ്രാപിച്ചു.
തന്‍റെ രക്ഷിതാവിന്‍റെ നാമം സ്മരിക്കുകയും എന്നിട്ട് നമസ്കരിക്കുകയും (ചെയ്തവന്‍).
Ismail Eliat
𝙿𝚑𝚘𝚝𝚘: 𝙲𝚘𝚞𝚛𝚝𝚢𝚊𝚛𝚍 𝚘𝚏 the historical Kalyan Mosque 𝚒𝚗 𝙱𝚞𝚔𝚑𝚊𝚛𝚊-Uzbekistan
No comments:
Post a Comment