Monday, October 17, 2022

പരിശുദ്ധമായ കഅബ പ്രദക്ഷിണത്തിന് ഇടയിൽ പോലും മൊബൈൽ ഫോണിലും വീഡിയോ ചാറ്റിലുമായി മുഴുകിയയവരെ കാണുമ്പോൾ എൻ്റെ മനസ്സ് പറയും ...അല്ലാഹുവേ പാപിയായ എനിക്കും, എൻ്റെ സഹോദരന്മാർക്കും നീ പൊറുത്തു തന്നാലും. ഞങ്ങൾ പ്രവാചക കാലഘട്ടത്തിൽ നിന്നും, വേദങ്ങളുടെ പൊരുളിൽ നിന്നും എത്രയോ ദൂരെയാണ്. ഈ പുണ്യമാക്കപ്പെട്ട പരിശുദ്ധ സ്ഥലം, നിൻ്റെ നിരവധി മഹത്തുക്കൾ വലയം ചെയ്തതാണ്. നിൻ്റെ ഖലീലും, ഹബീബും , സഹാബാക്കളും പിന്നെ എത്രയോ ഔലിയാക്കളും നിന്നോടുള്ള ഇഷ്കിലായി മാത്രം ഇവിടെ ചുറ്റി നടന്നവരാണ്. ആ മഹത്തുക്കളുടെ ഹ്രദയത്തിൽ നീ അല്ലാതെ വേറേ ഒന്നിനും സ്ഥാനം ഉണ്ടായിരുന്നില്ല. എൻ്റെ നാഥാ, ഞങ്ങളുടെ ബലഹീനതയെ നീ മാപ്പ് ചെയ്താലും.

പരിശുദ്ധ കഅബാലയം നിർമിച്ച ബഹുമാനപ്പെട്ട ഇബ്രാഹീം (അ) ൻ്റെ ഹൃദയത്തിൽ ഏകനായ അല്ലാഹുവിനോടുള്ള ആളികത്തുന്ന ആ ഒരു സ്നേഹ ദീപമായിരുന്നു തൗഹീദ്. ഇന്ന് അത് നമുക്ക് വാദിക്കാനും തർക്കിക്കാനുമുള്ള ഒരു വിഷയവും. ശുദ്ധമായ സ്വർണത്തിൽ നിർമിച്ച ഒരു ബിംമ്പത്തെ കണ്ടാൽ പറയും, ഉപകാരമോ ഉപദ്രവമോ ചെയ്യാത്ത ശിർക്കാകുന്ന ദൈവങ്ങൾ എന്ന്. അതേ സ്വർണ്ണ വിഗ്രഹത്തെ മുകളിൽ നിന്നും താഴെ നിന്നും ഒന്ന് അടിച്ച് പരത്തി ബിസ്ക്കറ്റ് ആക്കിയാൽ പറയും, എൻ്റെ കാര്യങ്ങൾ എല്ലാം ഇത് കൊണ്ട് നടക്കും. ഇതിൽ ഉപകാരമേ ഉപകാരം. ....ആകൃതി മാറിയപ്പോൾ വിശ്വാസവും മാറി. 

𝘔𝘢𝘪𝘯 𝘫𝘰 𝘴𝘢𝘳-𝘣-𝘴𝘢𝘫𝘥𝘢 𝘩𝘶𝘢 𝘬𝘢𝘣𝘩𝘦𝘦 𝘵𝘰 𝘻𝘢𝘮𝘦𝘦𝘕 𝘴𝘦 𝘢𝘢𝘯𝘦 𝘭𝘢𝘨𝘪 𝘴𝘢𝘥𝘢
𝘵𝘦𝘳𝘢 𝘥𝘪𝘭 𝘵𝘰 𝘩𝘢𝘪 𝘴𝘢𝘯𝘢𝘮 𝘢𝘢𝘴𝘩𝘯𝘢, 𝘵𝘶𝘫𝘩𝘦 𝘬𝘺𝘢 𝘮𝘪𝘭𝘦𝘨𝘢 𝘯𝘢𝘮𝘢𝘢𝘻 𝘮𝘦𝘪𝘯
– 𝘈𝘭𝘭𝘢𝘮𝘢 𝘐𝘲𝘣𝘢𝘭

ഞാൻ എന്റെ നെറ്റി തറയിൽ സുജൂദിലായിരുന്നപ്പോൾ, ഭൂമിയിൽ നിന്നും ഒരു നിലവിളി ഉയർന്നു.
നിന്റെ ഹ്രദയം നിറയെ ഭൗതികതയാകുന്ന വിഗ്രഹങ്ങളാണ്, നിനക്ക് ഈ നിസ്കാരം കൊണ്ട് എന്ത് ലഭിക്കും.! (അല്ലാമാ ഇഖ്‌ബാൽ.)  

Ismail Eliat

No comments:

Post a Comment

The efforts of Tabligh work without electricity.

 *The efforts of Tabligh work without electricity.* തബ്ലീഗ് പരിശ്രമം കരണ്ടില്ലാതെ വർക്കാവും. If the electricity of the world were to go off,...