Monday, October 17, 2022

പരിശ്രമവും ലക്ഷ്യവും.

ഭക്ഷണം ഏതാണെങ്കിലും, കഴിക്കുന്നതിൻ്റെ ലക്ഷ്യം ആരോഗ്യമാണ്.
മരുന്ന് ഏതാണെങ്കിലും, കഴിക്കുന്നതിൻ്റെ ലക്ഷ്യം രോഗ ശമനമാണ്.
കൃഷി ഏതാണെങ്കിലും, ലക്ഷ്യം വിളവാണ്.
ജോലി ഏതാണെങ്കിലും, ലക്ഷ്യം ശമ്പളമാണ്.
കച്ചവടം ഏതാണെങ്കിലും, ലക്ഷ്യം ലാഭമാണ്.
വിദ്യാലയം ഏതായാലും, ലക്ഷ്യം അറിവ് നേടലാണ് 

കാലത്തിനോ സ്ഥലത്തിനോ അനുസരിച്ച് ഒരിക്കലും മനുഷ്യൻ്റെ പ്രവർത്തികളുടെയോ പരിശ്രമങ്ങളുടെയോ ലക്ഷ്യത്തിന് മാറ്റമില്ല, അതിലേക്ക് എത്താനുള്ള രീതികളിൽ ചിലപ്പോൾ വിത്യാസമുണ്ടെങ്കിലും.  

ഇതേ പോലെ തന്നെയാണ് പ്രവാചകന്മാരുടെ പരിശ്രമവും. അവരുടെ പരിശ്രമ ലക്ഷ്യവും അവരുടെ ആകമന ലക്ഷ്യവും ഹിദായത്ത് ആണ്. സന്മാർഗതിലേക്കുള്ള ക്ഷണമാണ്. സൃഷ്ടികളെ അവരുടെ യഥാർത്ഥ നാഥനായ സൃഷ്ടാവുമായി ബന്ധിപ്പിക്കലാണ്. ഏകനായ അല്ലാഹുവിനെ മാത്രം ആരാധിക്കാനും, അവനു പുറമെയുള്ള മറ്റു ഇതര ആരാദ്യരെ വർജിക്കലും ആണ്. 
 
وَلَقَدْ بَعَثْنَا فِى كُلِّ أُمَّةٍ رَّسُولًا أَنِ ٱعْبُدُوا۟ ٱللَّهَ وَٱجْتَنِبُوا۟ ٱلطَّـٰغُوتَ ۖ 

നിശ്ചയമായും എല്ലാ സമുദായത്തിലും നാം ദൂതനെ നിയോഗിച്ചിട്ടുണ്ട്. അവരൊക്കെ പറഞ്ഞതിതാണ്: "നിങ്ങള്‍ അല്ലാഹുവിന് വഴിപ്പെടുക; വ്യാജ ദൈവങ്ങളെ വര്‍ജിക്കുക.” (നഹ്ല്‍ - 16:36)

ആരെയെങ്കിലും അക്രമിക്കലോ കൊല്ലുകയോ കസേരയോ അവരുടെ ലക്ഷ്യമല്ല. ലക്ഷ്യ ദൗത്യത്തെ തടയുന്നവരെ, ഒരു കൃഷിക്കാരൻ തൻ്റെ വിളവിൽ തടയിടുന്ന കീടകളെ ചിലപ്പോൾ പ്രധിരോദിക്കേണ്ടി വരും. അല്ലെങ്കിൽ ജീവൻ നിലനിർത്താൻ വേണ്ടി ഒരു ഡോക്ടറുടെ ഓപെറേഷൻ പോലെയാണ് ചരിത്രത്തിൽ ഉണ്ടായ ധർമ യുദ്ധങ്ങൾ. 

 
وَمَآ أَرْسَلْنَـٰكَ إِلَّا كَآفَّةً لِّلنَّاسِ بَشِيرًا وَنَذِيرًا وَلَـٰكِنَّ أَكْثَرَ ٱلنَّاسِ لَا يَعْلَمُونَ

(നബിയേ) സന്തോഷവാര്‍ത്ത അറിയിക്കുന്നവനായും, താക്കീത് നല്‍കുന്നവനായും കൊണ്ട് മനുഷ്യരിലേക്കു ആകമാനമായിട്ടല്ലാതെ നിന്നെ നാം അയച്ചിട്ടില്ല. എങ്കിലും, മനുഷ്യരില്‍ അധികമാളും അറിയുന്നില്ല. 
(സബഅ് - 34:28)

Ismail Eliat

No comments:

Post a Comment

The efforts of Tabligh work without electricity.

 *The efforts of Tabligh work without electricity.* തബ്ലീഗ് പരിശ്രമം കരണ്ടില്ലാതെ വർക്കാവും. If the electricity of the world were to go off,...