Monday, October 17, 2022

സ്നേഹമെന്ന വിത്ത്.

അറബിയിൽ വിത്തിനും സ്നേഹത്തിനും ഉള്ള വാക്കുറവിടം ഒന്നാണ്-حبب. 'ഹബ്ബ്' എന്നാല് ധാന്യം, 'ഹുബ്ബ്' എന്നാല് സ്നേഹം.

ധാന്യം ഭൂമിയുടെ അകത്ത് മുളക്കുന്നു. അതേപോലെ സ്നേഹമാവുന്ന വിത്ത് ഹൃദയത്തിന് അകത്ത് മുളക്കുന്നു. രണ്ടിൻ്റെയും വളർച്ചയുടെ ആദ്യ ഘട്ടം ഗോപ്യമാണ്. രണ്ടിനും വളരാനുള്ള സാഹചര്യവും, കാരണങ്ങളും കിട്ടിയിരിക്കണം. രണ്ടിനും പ്രകൃതമായും ആരോഗ്യകരമായുമുള്ള വളർച്ചയ്ക്ക് സമയമെടുക്കും. രണ്ടും പുറത്ത് പ്രത്യക്ഷത്തിൽ കാണുന്നത് വളരെ വൈകിയാണ്. അപ്പോഴേക്കും വേരുകൾ ആഴത്തിൽ പറിച്ചെടുക്കാൻ കഴിയാത്ത രീതിയിൽ ആണ്ടിരിക്കും. 

"വിത്ത് ഗുണം പത്ത് ഗുണം"

നല്ല വിത്ത് വളർന്നു പന്തലിച്ച് അത് മറ്റുള്ളവർക്ക് തണലും പഴങ്ങളും നൽകികൊണ്ടേയിരിക്കും. ഇതേ പോലെ ഹൃദയത്തിൽ നട്ട യഥാർഥ സ്നേഹമാകുന്ന വിത്ത്, സ്വയമായും മറ്റുള്ളവർക്കും ഉപകരിക്കും. 

فلقلب بيت الرب جل جلاله ... حبا وإخلاصا مع الإحسان
ഹൃദയം സർവശക്തനായ റബ്ബിൻ്റെ ഭവനമാണ്.... സ്നേഹവും ആത്മാർത്ഥതയും ഇഹ്സാനോടുമൊപ്പം. [ibn Qayyim(ra)]

യഥാർത്ഥമായ സ്നേഹത്തിൻ്റെ വേരും തണ്ടും ഉറപ്പുണ്ടെങ്കിൽ പ്രയാസങ്ങളിലും, പ്രതിസന്തികളിലും പിടിച്ചു നിൽക്കാൻ സാധിക്കും. അതോടു കൂടി അതിൻ്റെ തണലും പഴങ്ങളും മറ്റുള്ളവർക്കും പ്രയോജനപ്പെടും.

وَيُطۡعِمُوۡنَ الطَّعَامَ عَلٰى حُبِّهٖ مِسۡكِيۡنًا وَّيَتِيۡمًا وَّاَسِيۡرًا
അവർ അവനോട് (അല്ലാഹുവിനോട്) ഉള്ള സ്നേഹത്താൽ, ദരിദ്രർക്കും അനാഥർക്കും ബന്ദികൾക്കും ഭക്ഷണം നൽകുന്നു. (Quran: Al-Insan 76:8)

{ആഹാരത്തോട് ഏറെ പ്രിയമുള്ളതോടൊപ്പം എന്നും അർത്ഥമുണ്ട്...ഫാത്തിമ (റ), അലി (റ) നേർച്ചയുടെ സംഭവം. സ്വന്തമായി കഴിക്കാനില്ലാതെ, മറ്റുള്ളവരെ ഭക്ഷിപ്പിച്ച സംഭവം}

اللَّهُمَّ إِنِّي أَسْأَلُكَ حُبَّكَ وَحُبَّ مَنْ يُحِبُّكَ، وَحُبَّ عَمَلٍ يُقَرِّبُ إِلَى حُبِّكَ
അല്ലാഹുവേ, നിന്റെ സ്നേഹവും നിന്നെ സ്നേഹിക്കുന്നവരുടെ സ്നേഹവും, നിന്റെ സ്നേഹത്തിലേക്ക് നിന്നെ അടുപ്പിക്കുന്ന കർമ്മത്തോടുള്ള സ്നേഹവും ഞാൻ നിന്നോട് ചോദിക്കുന്നു (ഹദീസ്).

Ismail Eliat

No comments:

Post a Comment

The efforts of Tabligh work without electricity.

 *The efforts of Tabligh work without electricity.* തബ്ലീഗ് പരിശ്രമം കരണ്ടില്ലാതെ വർക്കാവും. If the electricity of the world were to go off,...