Wednesday, October 26, 2022

The Seeker - തേടുന്നവൻ.

The Seeker - തേടുന്നവൻ.

1890 കളിൽ, ഡമാസ്കസിലെ  ചരിത്ര പ്രസിദ്ധമായ  ഉമയ്യദ് (അമവി) പള്ളിയിൽ  19 വയസ്സു മാത്രം പ്രായമുള്ള ഒരു ഇംഗ്ലീഷ് കാരൻ അന്നത്തെ അവിടുത്തെ ഇമാമും  ഗ്രാൻഡ് മുഫ്തിയോടായി  തനിക്ക് ഇസ്ലാം സ്വീകരിക്കാനുള്ള ആഗ്രഹം പറഞ്ഞു. ഇമാമിന്റെ അരികിൽ ഇദ്ദേഹം അടുത്തായി  അറബിക് പഠിക്കാനും വരുന്നുണ്ടായിരുന്നു. പിന്നെ ഏകദേശം ഒരു വർഷത്തോളമായി ഈ യുവാവ്  ഉസ്മാനി (ഓട്ടോമൻ) നാടുകളിലൂടെ  ചുറ്റി കറങ്ങുന്നു. ഇജിപ്ത്, പലസ്‌തീൻ, സിറിയ എന്നിവ. അങ്ങനെ  ഇസ്ലാമിനെയും  മുസ്‌ലിംകളേയും അദ്ദേഹത്തിന് വളരെ ആകർഷിക്കപ്പെട്ടു. അറേബ്യൻ രാവുകളിലെ കഥകളിൽ മാത്രം  വായിച്ച ഒരു സ്വപ്ന ജീവിതം ഈ നാടുകളിലെ ജീവിതങ്ങളിൽ കാണുകയുണ്ടായി. യൂറോപ്പിലെന്ന പോലെയല്ല...മറിച്ച്‌  ജീവിതത്തെ പച്ചയായി അതിന്റെ തനി നിറത്തിൽ ആസ്വദിക്കുന്ന ഒരു സമൂഹം. മരണത്തെ ഒട്ടും പേടിയില്ലാത്ത ഒരു ജനത, അതെ സമയം  മരണമെന്ന യാഥാര്ഥ്യത്തെ മതിമറക്കാതെ അതിനായി  തയ്യാറുവുന്ന ഒരു ജീവിതം. 

ഇമാം സാഹിബ് മറുപടി പറഞ്ഞു, മകനേ,  നിന്റെ പ്രായം വളരെ ചെറുതാണ് , എനിക്കുമുണ്ട് നിന്റെയത്രയും  പ്രായമുള്ള  ഒരു മകൻ. എന്റെ  മകൻ മതം മാറുന്നത് ഞാൻ ഇഷ്ടപ്പെടാത്തത് പോലെ തന്നെ, നിന്റെ മാതാ പിതാക്കളും വിഷമിച്ചു എന്ന് വരാം. നീ ശരിക്കും ഒന്നുകൂടി ആലോചിച്ച് പഠിച്ചു ഉറപ്പിച്ചു എടുക്കേണ്ട തീരുമാണിത്. 

ഏകദേശം 20 വർഷങ്ങൾക്ക് ശേഷം ഈ വെക്തി  തന്റെ 42ആമത്തെ വയസ്സിൽ ഇസ്ലാമിലേക്ക് കടന്നു വന്നു.  കഴിഞ്ഞ നൂറ്റാണ്ടിൽ ഇംഗ്ലീഷ് സംസാരിക്കുന്ന മുസ്ലിം സമൂഹത്തിനു വലിയ സംഭാവനകൽ ചെയ്ത ഒരു മഹാ  വ്യക്തിത്വമായിരുന്നു അത്.    Muhammad Marmaduke Pickthall.  തന്റെ ഇംഗ്ലീഷിലെ  ഖുർആൻ ട്രാൻസ്ലേഷൻ ആദ്യ കാലത്തെ ഒന്നാണ്  . (അബ്ദുല്ല യൂസഫ് അലിയുടെയും ഏകദേശം ഒരേ സമയം. രണ്ടു പേരും  ഇംഗ്ലണ്ടിലെ Brookwood ഖബർസ്ഥാനിൽ  അന്ധ്യവിശ്രമം കൊള്ളുന്നു). ഇംഗ്ലീഷിലെ ഇസ്ലാമിക് നോവലിന്റെ മുത്തച്ഛൻ എന്നും Marmaduke Pickthallനെ വിശേഷിപ്പിക്കാറുണ്ട്. (The grandfather of the Islamic novel in English).

If you are really seeking God, someday you will find him.  നിങ്ങൾ യഥാർത്ഥത്തിൽ ദൈവത്തെ അന്വേഷിക്കുകയാണെങ്കിൽ, എന്നെങ്കിലും നിങ്ങൾ അവനെ കണ്ടെത്തും. ഓരോ മനുഷ്യഹ്രദയത്തിന്റെ അകത്തുമുമുള്ള നേരിയ ഒരു വെളിച്ചം. ആ വെളിച്ചത്തിലൂടെ  ദൈവിത്തിലേക്ക് എത്താനുള്ള ഒരു  തേട്ടം . ആ ഒരു തേട്ടമെന്ന ദീപം. ഈ പ്രകാശത്തെ പിന്തുടർന്ന്  പിന്തുടർന്ന്  മറകൾ  കടന്ന്   എത്തുന്നത് പിന്നെ ഏകനായ അവനിലേക്കാണ്. ആ ഒരു വെളിച്ചം സത്യമാണ്.  അല്ലാഹുവിനു മാത്രമേ അവനിലേക്ക് എത്താനുള്ള വഴിയിലേക്ക് ഒരാളെ നയിക്കാൻ പറ്റുകയുള്ളൂ. ഏകനായ അവനിലെത്താനുള്ള നേരായ വഴിയുടെ പേരാണ് ഇസ്ലാം

കലിമ ഉച്ചത്തിൽ പറഞ്ഞു ഒരാൾ  ഇസ്ലാമിൽ പ്രവേശിക്കുക എന്നത്  നാം ബാഹ്യമായി പ്രത്യക്ഷത്തിൽ കാണുന്ന ഒരു വ്യക്തിയുടെ സാക്ഷ്യമാണ്.  പക്ഷേ  തേടുന്നവന്റെ  തേട്ടവും യാത്രയും മുന്നേ  തുടങ്ങിയിരുന്നു,   കലിമ അവരുടെ നീണ്ട യാത്രയിലിടക്കുള്ള  ഒരു പ്രധാന  കവാടം ആയിരുന്നു. ഇസ്ലാമിൽ വന്നതിനു ശേഷവും അവർ ആ ഒരു യാത്ര തുടരുന്നു.  അല്ലാഹുവിലേക്കുള്ള  പ്രയാണം. ആസ്വാദവും  മനോഹരമായതും പ്രത്യക്ഷത്തിൽ കഷ്ടപ്പാടുമുള്ള ഒരു തീർത്ഥാടനമാണ്. അവന്  അറ്റമില്ലാത്തത്  പോലെ തന്നെ  അവന്റെ  വഴിക്കും അറ്റമില്ല. ആ നേരായ വഴിയിലായി മരിക്കുക എന്നതാണ് ഒരു അടിമക്ക് കിട്ടാനുള്ള മഹാ ഭാഗ്യം.  മറിച്  ഭൗതിക ജീവിതമെന്ന കളിയിൽ മുഴുകി പടച്ച-അവനെ പാടെ  മറന്നവന് മഹാനഷ്ടം.  ഒരാൾ എത്ര നടന്നു, എവിടെ എത്തി എന്നതെല്ലാം ഹ്രദയ രഹസ്യങ്ങൾ അറിയുന്ന ഒരുവന്  മാത്രം അറിയാവുന്ന പരമ രഹസ്യം. ഓരോ മനുഷ്യന്റെ ജീവിതവും  ഓരോരുത്തരും ഈ  ഒരു യാത്രയിലാണ്. ചിലവർ തന്റെ വഴിയാണ് ഏറ്റവും ശരി എന്ന് തർക്കിച്ചു സമയം കളയുമ്പോൾ, അവനെ തേടുന്നവർ മുഹമ്മദ് റസൂലുല്ലാഹ് ﷺ എന്ന വ്യക്തമായ രാജ പാതയിലൂടെ അവനിലേക്ക് നടന്ന് മുന്നോട്ട് പോകുന്നു.

അള്ളാഹു,  അവൻ ഏകനാണ്, അവൻ സൃഷ്ടിയല്ല, സൃഷ്ടിയുടെ ഭാഗവുമല്ല. അവന് തുല്യമായി യാതൊന്നുമില്ല. ജീവിതമാകുന്ന കളിയിലിടക്ക് തന്നെ  അവനെ കണ്ടത്തെണം. ഫുട്ബോൾ കളി കഴിഞ്ഞതിനു  ശേഷം ഗോളടിക്കു പ്രസക്തി ഇല്ലാത്തതു പോലെ, എല്ലാം മരണത്തിനു മുൻപ് തന്നെ വേണമെന്നതിനാലാണ് അവൻ തന്ന ഈ ജീവിതമെന്ന പരീക്ഷ. അവനെ തേടുന്നവനും, അല്ലാത്തവനും ഒരുനാൾ അവനെ കണ്ടു മുട്ടുമെന്നത് പരമ യാതാർഥ്യം.

يَٰٓأَيُّهَا ٱلۡإِنسَٰنُ إِنَّكَ كَادِحٌ إِلَىٰ رَبِّكَ كَدۡحًا فَمُلَٰقِيهِ

അല്ലയോ മനുഷ്യാ; നീ നിന്റെ നാഥനിലേക്ക് കടുത്ത ക്ളേശത്തോടെ ചെന്നെത്തുന്നവനാണ്; അങ്ങനെ അവനുമായി കണ്ടുമുട്ടുന്നവനും.
Thou, verily, O man, art working toward thy Lord a work which thou wilt meet (in His presence). (English - Pickthall)

Quran: Al-Inshiqaq 84:6

Ismail Eliat

Monday, October 17, 2022

പരിശ്രമവും ലക്ഷ്യവും.

ഭക്ഷണം ഏതാണെങ്കിലും, കഴിക്കുന്നതിൻ്റെ ലക്ഷ്യം ആരോഗ്യമാണ്.
മരുന്ന് ഏതാണെങ്കിലും, കഴിക്കുന്നതിൻ്റെ ലക്ഷ്യം രോഗ ശമനമാണ്.
കൃഷി ഏതാണെങ്കിലും, ലക്ഷ്യം വിളവാണ്.
ജോലി ഏതാണെങ്കിലും, ലക്ഷ്യം ശമ്പളമാണ്.
കച്ചവടം ഏതാണെങ്കിലും, ലക്ഷ്യം ലാഭമാണ്.
വിദ്യാലയം ഏതായാലും, ലക്ഷ്യം അറിവ് നേടലാണ് 

കാലത്തിനോ സ്ഥലത്തിനോ അനുസരിച്ച് ഒരിക്കലും മനുഷ്യൻ്റെ പ്രവർത്തികളുടെയോ പരിശ്രമങ്ങളുടെയോ ലക്ഷ്യത്തിന് മാറ്റമില്ല, അതിലേക്ക് എത്താനുള്ള രീതികളിൽ ചിലപ്പോൾ വിത്യാസമുണ്ടെങ്കിലും.  

ഇതേ പോലെ തന്നെയാണ് പ്രവാചകന്മാരുടെ പരിശ്രമവും. അവരുടെ പരിശ്രമ ലക്ഷ്യവും അവരുടെ ആകമന ലക്ഷ്യവും ഹിദായത്ത് ആണ്. സന്മാർഗതിലേക്കുള്ള ക്ഷണമാണ്. സൃഷ്ടികളെ അവരുടെ യഥാർത്ഥ നാഥനായ സൃഷ്ടാവുമായി ബന്ധിപ്പിക്കലാണ്. ഏകനായ അല്ലാഹുവിനെ മാത്രം ആരാധിക്കാനും, അവനു പുറമെയുള്ള മറ്റു ഇതര ആരാദ്യരെ വർജിക്കലും ആണ്. 
 
وَلَقَدْ بَعَثْنَا فِى كُلِّ أُمَّةٍ رَّسُولًا أَنِ ٱعْبُدُوا۟ ٱللَّهَ وَٱجْتَنِبُوا۟ ٱلطَّـٰغُوتَ ۖ 

നിശ്ചയമായും എല്ലാ സമുദായത്തിലും നാം ദൂതനെ നിയോഗിച്ചിട്ടുണ്ട്. അവരൊക്കെ പറഞ്ഞതിതാണ്: "നിങ്ങള്‍ അല്ലാഹുവിന് വഴിപ്പെടുക; വ്യാജ ദൈവങ്ങളെ വര്‍ജിക്കുക.” (നഹ്ല്‍ - 16:36)

ആരെയെങ്കിലും അക്രമിക്കലോ കൊല്ലുകയോ കസേരയോ അവരുടെ ലക്ഷ്യമല്ല. ലക്ഷ്യ ദൗത്യത്തെ തടയുന്നവരെ, ഒരു കൃഷിക്കാരൻ തൻ്റെ വിളവിൽ തടയിടുന്ന കീടകളെ ചിലപ്പോൾ പ്രധിരോദിക്കേണ്ടി വരും. അല്ലെങ്കിൽ ജീവൻ നിലനിർത്താൻ വേണ്ടി ഒരു ഡോക്ടറുടെ ഓപെറേഷൻ പോലെയാണ് ചരിത്രത്തിൽ ഉണ്ടായ ധർമ യുദ്ധങ്ങൾ. 

 
وَمَآ أَرْسَلْنَـٰكَ إِلَّا كَآفَّةً لِّلنَّاسِ بَشِيرًا وَنَذِيرًا وَلَـٰكِنَّ أَكْثَرَ ٱلنَّاسِ لَا يَعْلَمُونَ

(നബിയേ) സന്തോഷവാര്‍ത്ത അറിയിക്കുന്നവനായും, താക്കീത് നല്‍കുന്നവനായും കൊണ്ട് മനുഷ്യരിലേക്കു ആകമാനമായിട്ടല്ലാതെ നിന്നെ നാം അയച്ചിട്ടില്ല. എങ്കിലും, മനുഷ്യരില്‍ അധികമാളും അറിയുന്നില്ല. 
(സബഅ് - 34:28)

Ismail Eliat
സ്നേഹമെന്ന വിത്ത്.

അറബിയിൽ വിത്തിനും സ്നേഹത്തിനും ഉള്ള വാക്കുറവിടം ഒന്നാണ്-حبب. 'ഹബ്ബ്' എന്നാല് ധാന്യം, 'ഹുബ്ബ്' എന്നാല് സ്നേഹം.

ധാന്യം ഭൂമിയുടെ അകത്ത് മുളക്കുന്നു. അതേപോലെ സ്നേഹമാവുന്ന വിത്ത് ഹൃദയത്തിന് അകത്ത് മുളക്കുന്നു. രണ്ടിൻ്റെയും വളർച്ചയുടെ ആദ്യ ഘട്ടം ഗോപ്യമാണ്. രണ്ടിനും വളരാനുള്ള സാഹചര്യവും, കാരണങ്ങളും കിട്ടിയിരിക്കണം. രണ്ടിനും പ്രകൃതമായും ആരോഗ്യകരമായുമുള്ള വളർച്ചയ്ക്ക് സമയമെടുക്കും. രണ്ടും പുറത്ത് പ്രത്യക്ഷത്തിൽ കാണുന്നത് വളരെ വൈകിയാണ്. അപ്പോഴേക്കും വേരുകൾ ആഴത്തിൽ പറിച്ചെടുക്കാൻ കഴിയാത്ത രീതിയിൽ ആണ്ടിരിക്കും. 

"വിത്ത് ഗുണം പത്ത് ഗുണം"

നല്ല വിത്ത് വളർന്നു പന്തലിച്ച് അത് മറ്റുള്ളവർക്ക് തണലും പഴങ്ങളും നൽകികൊണ്ടേയിരിക്കും. ഇതേ പോലെ ഹൃദയത്തിൽ നട്ട യഥാർഥ സ്നേഹമാകുന്ന വിത്ത്, സ്വയമായും മറ്റുള്ളവർക്കും ഉപകരിക്കും. 

فلقلب بيت الرب جل جلاله ... حبا وإخلاصا مع الإحسان
ഹൃദയം സർവശക്തനായ റബ്ബിൻ്റെ ഭവനമാണ്.... സ്നേഹവും ആത്മാർത്ഥതയും ഇഹ്സാനോടുമൊപ്പം. [ibn Qayyim(ra)]

യഥാർത്ഥമായ സ്നേഹത്തിൻ്റെ വേരും തണ്ടും ഉറപ്പുണ്ടെങ്കിൽ പ്രയാസങ്ങളിലും, പ്രതിസന്തികളിലും പിടിച്ചു നിൽക്കാൻ സാധിക്കും. അതോടു കൂടി അതിൻ്റെ തണലും പഴങ്ങളും മറ്റുള്ളവർക്കും പ്രയോജനപ്പെടും.

وَيُطۡعِمُوۡنَ الطَّعَامَ عَلٰى حُبِّهٖ مِسۡكِيۡنًا وَّيَتِيۡمًا وَّاَسِيۡرًا
അവർ അവനോട് (അല്ലാഹുവിനോട്) ഉള്ള സ്നേഹത്താൽ, ദരിദ്രർക്കും അനാഥർക്കും ബന്ദികൾക്കും ഭക്ഷണം നൽകുന്നു. (Quran: Al-Insan 76:8)

{ആഹാരത്തോട് ഏറെ പ്രിയമുള്ളതോടൊപ്പം എന്നും അർത്ഥമുണ്ട്...ഫാത്തിമ (റ), അലി (റ) നേർച്ചയുടെ സംഭവം. സ്വന്തമായി കഴിക്കാനില്ലാതെ, മറ്റുള്ളവരെ ഭക്ഷിപ്പിച്ച സംഭവം}

اللَّهُمَّ إِنِّي أَسْأَلُكَ حُبَّكَ وَحُبَّ مَنْ يُحِبُّكَ، وَحُبَّ عَمَلٍ يُقَرِّبُ إِلَى حُبِّكَ
അല്ലാഹുവേ, നിന്റെ സ്നേഹവും നിന്നെ സ്നേഹിക്കുന്നവരുടെ സ്നേഹവും, നിന്റെ സ്നേഹത്തിലേക്ക് നിന്നെ അടുപ്പിക്കുന്ന കർമ്മത്തോടുള്ള സ്നേഹവും ഞാൻ നിന്നോട് ചോദിക്കുന്നു (ഹദീസ്).

Ismail Eliat
മനുഷ്യന്റെ ഏറ്റവും വ്യക്തമായ ശത്രു ശൈത്വാനാണ്. 

 إِنَّ ٱلشَّيۡطَٰنَ لِلۡإِنسَٰنِ عَدُوٌّ مُّبِينٌ
......തീര്‍ച്ചയായും പിശാച് മനുഷ്യന്‍റെ പ്രത്യക്ഷ ശത്രുവാകുന്നു (Yusuf 12:5)

അതിലും വലിയ ശത്രുവാണ് നാം കണ്ണാടിയിൽ നോക്കുമ്പോൾ പ്രത്യക്ഷപ്പെടുന്ന ആ ഒരു വെക്തി....'ഞാനെന്ന വലിയ ഞാൻ' 

أَعْدَى عَدُوِّكَ نفسُكَ التى بين جَنْبَيْكَ
നിങ്ങളുടെ ഏറ്റവും വലിയ ശത്രു നിങ്ങളുടെ ഉള്ളിലുള്ള സ്വയം ആണ്. (Hadith)

ഒരു ആലിമിനോട് ചോദിക്കപ്പെട്ടു: എല്ലാവരെയും പിഴപ്പിക്കുന്ന ഇബ്ലീസിനെ ആരാണ് പിഴപ്പിചച്ചത് എന്ന് . മറുപടി പറഞ്ഞു, അവന്റെ സ്വയം നഫ്സ്. അവൻ്റെ അകത്ത് ഉണ്ടായിരുന്ന 'ഞാൻ أنا. അകത്തു ഒളിഞ്ഞു കിടന്നിരുന്ന അഹങ്കാരവും നിഷേധവും. പിന്നെ ചോദിച്ചു, സ്വർഗ്ഗത്തിലേക്ക് എത്രയാണ് ദുരം, മറുപടി പറഞ്ഞു, ഒരു ചുവട് അകലെ ' ദേഹേച്ഛയുടെ മേലുള്ള ആ ചവിട്ട്, അടുത്ത ചുവട് സ്വർഗത്തിൽ'

وَأَمَّا مَنۡ خَافَ مَقَامَ رَبِّهِۦ وَنَهَى ٱلنَّفۡسَ عَنِ ٱلۡهَوَىٰ
فَإِنَّ ٱلۡجَنَّةَ هِىَ ٱلۡمَأۡوَىٰ

അപ്പോള്‍ ഏതൊരാള്‍ തന്‍റെ രക്ഷിതാവിന്‍റെ സ്ഥാനത്തെ ഭയപ്പെടുകയും മനസ്സിനെ തന്നിഷ്ടത്തില്‍ നിന്ന് വിലക്കിനിര്‍ത്തുകയും ചെയ്തുവോ
ഉറപ്പായും അവന്റെ മടക്കസ്ഥാനം സ്വര്‍ഗമാണ്. (An-Nazi'at 79:40,41 )

നാം എപ്പോഴും ഈ രണ്ട് ശത്രുക്കളോടു ഉള്ള പോരാട്ടത്തിലാണ്. ഒരു പ്രയത്നതിലാണ്, ഒരു പരിഷ്രമത്തിലാണ്. ഒഴുക്കിന് എതിരെ നീന്തുന്നവനാണ് ഒരു വിശ്വാസി. ഈ ഒരു പ്രയത്നത്തിനു 'ജിഹാദ് നഫ്സ്' എന്ന് പറയും അറബിയിൽ. മക്കയിൽ ഇറങ്ങിയ സുറത്തുകളിലും 'ജിഹാദ്' എന്ന പദം കാണാം. അവിടെ ഒക്കെ ഉദ്ദേശം പ്രയത്നം, ത്യാഗപരിശ്രമം എന്നതാണു. മക്കയിൽ പ്രവാചകരും(സ) അനുയായികളും(റ) ഈ ഒരു ത്യാഗപരിശ്രമത്തിൽ ആയിരുന്നു (സ്വന്തമായി ഈമാനിയായ ഗുണവിശേഷങ്ങൾ ഉണ്ടാക്കുക). കാട് വെറുതെ അങ്ങ് വളരും, പക്ഷേ പൂന്തോട്ടം ഉണ്ടാക്കാൻ പ്രയത്നിക്കണം, അതു തന്നെ. 

പള്ളിയിൽ ഇമാം നിസ്കരിക്കാൻ നിൽകുന്ന സ്ഥലത്തിന് മിഹ്രാബ് എന്നാണു അറബിയിൽ. യുദ്ധക്കളം എന്നാണതിനർത്ഥം. (ഹർബ്=യുദ്ധം). അവിടെ എല്ലാ ദിവസവും, അഞ്ച് പ്രാവശ്യം ഒരു ഇമാമിൻ്റെ കീഴിൽ നാം ഒരു യുദ്ധത്തിലാണ്. അതെ ശൈത്വാനോടും, സ്വന്തം നഫ്‌സിൻ്റെ-ദേഹേച്ചയോടുമുള്ള യുദ്ധം. 

ഹജ്ജോ ഉംറയോ ചെയ്ത് തലമുടി കൊടുക്കാൻ തയ്യാറില്ലാത്തവൻ എങ്ങനെ തല കൊടുക്കും. സുബ്ഹിക്ക് പള്ളിയിൽ പോകാൻ വേണ്ടി മേലിൽ പുതച്ച ബ്ലാങ്കറ്റ് പൊക്കാൻ കഴിവില്ലാത്തവൻ എങ്ങനെ ശത്രുവിനെ നേരിടും. (ശരിയാവണമെന്നില്ല. പക്ഷേ, ചെറിയ ചെറിയ കാര്യം കൊടുക്കാൻ തയ്യാറില്ലെങ്കിൽ പിന്നെ എങ്ങനെ വലുത് കൊടുക്കും എന്നാണ് ഉദ്ദേഷം)

قَدۡ أَفۡلَحَ مَن تَزَكَّىٰ
وَذَكَرَ ٱسۡمَ رَبِّهِۦ فَصَلَّىٰ
തീര്‍ച്ചയായും പരിശുദ്ധി നേടിയവൻ വിജയം പ്രാപിച്ചു.
തന്‍റെ രക്ഷിതാവിന്‍റെ നാമം സ്മരിക്കുകയും എന്നിട്ട് നമസ്കരിക്കുകയും (ചെയ്തവന്‍). 

Ismail Eliat 

𝙿𝚑𝚘𝚝𝚘: 𝙲𝚘𝚞𝚛𝚝𝚢𝚊𝚛𝚍 𝚘𝚏 the historical Kalyan Mosque 𝚒𝚗 𝙱𝚞𝚔𝚑𝚊𝚛𝚊-Uzbekistan
പരിശുദ്ധമായ കഅബ പ്രദക്ഷിണത്തിന് ഇടയിൽ പോലും മൊബൈൽ ഫോണിലും വീഡിയോ ചാറ്റിലുമായി മുഴുകിയയവരെ കാണുമ്പോൾ എൻ്റെ മനസ്സ് പറയും ...അല്ലാഹുവേ പാപിയായ എനിക്കും, എൻ്റെ സഹോദരന്മാർക്കും നീ പൊറുത്തു തന്നാലും. ഞങ്ങൾ പ്രവാചക കാലഘട്ടത്തിൽ നിന്നും, വേദങ്ങളുടെ പൊരുളിൽ നിന്നും എത്രയോ ദൂരെയാണ്. ഈ പുണ്യമാക്കപ്പെട്ട പരിശുദ്ധ സ്ഥലം, നിൻ്റെ നിരവധി മഹത്തുക്കൾ വലയം ചെയ്തതാണ്. നിൻ്റെ ഖലീലും, ഹബീബും , സഹാബാക്കളും പിന്നെ എത്രയോ ഔലിയാക്കളും നിന്നോടുള്ള ഇഷ്കിലായി മാത്രം ഇവിടെ ചുറ്റി നടന്നവരാണ്. ആ മഹത്തുക്കളുടെ ഹ്രദയത്തിൽ നീ അല്ലാതെ വേറേ ഒന്നിനും സ്ഥാനം ഉണ്ടായിരുന്നില്ല. എൻ്റെ നാഥാ, ഞങ്ങളുടെ ബലഹീനതയെ നീ മാപ്പ് ചെയ്താലും.

പരിശുദ്ധ കഅബാലയം നിർമിച്ച ബഹുമാനപ്പെട്ട ഇബ്രാഹീം (അ) ൻ്റെ ഹൃദയത്തിൽ ഏകനായ അല്ലാഹുവിനോടുള്ള ആളികത്തുന്ന ആ ഒരു സ്നേഹ ദീപമായിരുന്നു തൗഹീദ്. ഇന്ന് അത് നമുക്ക് വാദിക്കാനും തർക്കിക്കാനുമുള്ള ഒരു വിഷയവും. ശുദ്ധമായ സ്വർണത്തിൽ നിർമിച്ച ഒരു ബിംമ്പത്തെ കണ്ടാൽ പറയും, ഉപകാരമോ ഉപദ്രവമോ ചെയ്യാത്ത ശിർക്കാകുന്ന ദൈവങ്ങൾ എന്ന്. അതേ സ്വർണ്ണ വിഗ്രഹത്തെ മുകളിൽ നിന്നും താഴെ നിന്നും ഒന്ന് അടിച്ച് പരത്തി ബിസ്ക്കറ്റ് ആക്കിയാൽ പറയും, എൻ്റെ കാര്യങ്ങൾ എല്ലാം ഇത് കൊണ്ട് നടക്കും. ഇതിൽ ഉപകാരമേ ഉപകാരം. ....ആകൃതി മാറിയപ്പോൾ വിശ്വാസവും മാറി. 

𝘔𝘢𝘪𝘯 𝘫𝘰 𝘴𝘢𝘳-𝘣-𝘴𝘢𝘫𝘥𝘢 𝘩𝘶𝘢 𝘬𝘢𝘣𝘩𝘦𝘦 𝘵𝘰 𝘻𝘢𝘮𝘦𝘦𝘕 𝘴𝘦 𝘢𝘢𝘯𝘦 𝘭𝘢𝘨𝘪 𝘴𝘢𝘥𝘢
𝘵𝘦𝘳𝘢 𝘥𝘪𝘭 𝘵𝘰 𝘩𝘢𝘪 𝘴𝘢𝘯𝘢𝘮 𝘢𝘢𝘴𝘩𝘯𝘢, 𝘵𝘶𝘫𝘩𝘦 𝘬𝘺𝘢 𝘮𝘪𝘭𝘦𝘨𝘢 𝘯𝘢𝘮𝘢𝘢𝘻 𝘮𝘦𝘪𝘯
– 𝘈𝘭𝘭𝘢𝘮𝘢 𝘐𝘲𝘣𝘢𝘭

ഞാൻ എന്റെ നെറ്റി തറയിൽ സുജൂദിലായിരുന്നപ്പോൾ, ഭൂമിയിൽ നിന്നും ഒരു നിലവിളി ഉയർന്നു.
നിന്റെ ഹ്രദയം നിറയെ ഭൗതികതയാകുന്ന വിഗ്രഹങ്ങളാണ്, നിനക്ക് ഈ നിസ്കാരം കൊണ്ട് എന്ത് ലഭിക്കും.! (അല്ലാമാ ഇഖ്‌ബാൽ.)  

Ismail Eliat

Sunday, October 16, 2022

ജീവിതവും പെൻസിലും

എന്റെ മകൻ അവന്റെ പെൻസിൽ കൂടുതൽ കൂർപിച്ച് കൂർപ്പിച്ച് പൊട്ടിക്കുന്നത് കണ്ടപ്പോൾ ഞാൻ പറഞ്ഞു, മകനേ ഈ പെൻസിൽ എഴുതാനുള്ളതാണ്، ഒരു പരിതിക്ക് അപ്പുറം ഒന്നിനെയും നീ കൂർപ്പിക്കരുത്. ഈ പെൻസിൽ നിനക്ക് നല്കപ്പെട്ടിട്ടുള്ളത് അത് ഉപയോഗിച്ചു  നീ പഠിക്കുന്നതും പഠിച്ചതുമായ കര്യങ്ങളെല്ലാം പുസ്തകത്തിൽ എഴുതാനുള്ളതിനാണ്.  അതേ പോലെ തന്നെ, നിന്റെ അകത്ത് നിന്റെ റബ്ബ് (അല്ലാഹു) നിനക്കായി നൽകിയ  ചില  കലകളും രചനകളും കഴിവുകളും ഉണ്ട്, അതെല്ലാം രേഖപ്പെടുത്താനുമാണ്. നല്ല കലകളും രചനകളും നിന്നെയും നിന്റെ ടീച്ചറെയും മറ്റുള്ളവരെയും സന്തോഷിപ്പിക്കും. നിനക്ക് സമ്മാനങ്ങൾ വരെ കിട്ടിയേക്കാം. 

അള്ളാഹു  അവന്റെ ദീൻ (ഇസ്‌ലാം മതം), അവന്റെ പ്രവാചകരിലൂടെ അവതരിപ്പിച്ചത് ജീവിതമാകുന്ന പുസ്തകം നല്ല രീതിയൽ എഴുതാനാണ്.  ഭൂമിയിലെ ജീവിതം സന്തോഷവും, എളുപ്പവും, സുഖകരവുമാവാനാണ്.   തെറ്റുകൾ ചെയ്യാത്ത  മലക്കുകളിലോ, ബുദ്ധിയില്ലാത്ത  മൃഗങ്ങളിലേക്കോ അല്ല അത് നൽകപ്പെട്ടത്. എല്ലാ ന്യൂനതകളും ബലഹീനതയുമുള്ള , തെറ്റുകൾ ചെയ്തു പോകുന്ന, അതേ സമയം വിവേകമുള്ള മനുഷ്യർക്ക് വേണ്ടിയാണ്. അത് കൊണ്ട്  അതിനെ അത് ഉദ്ദേശിക്കുന്നതിൽ അപ്പുറം കൂടുതൽ കൂർപ്പിച്ചു ഭിന്നിക്കാനും, തർക്കിക്കാനും,  പൊട്ടിക്കാനുമല്ല നൽകിയവൻ ഉദ്ദേശിക്കുന്നത്.   ജീവിതമാകുന്ന പുസ്തകം നിന്റെ കഴിവിനകത്ത് നിന്ന് കൊണ്ട്  എങ്ങനെ എഴുതണം എന്ന് അത് നിന്നോട് പറഞ്ഞു തരുന്നു.   നിനക്ക് നിന്റെ റബ്ബ് (അള്ളാഹു) നൽകിയ കഴിവുകളും കലകളും, സാഹചര്യങ്ങളും അവന്റെ പ്രീതിയാൽ, അവന് നന്ദിയുള്ളവനായി നല്ലതിൽ നീ  വിനിയോഗിക്കണം.  നിനക്ക് എന്തെല്ലാം ഈ ഭൂമിയിലെ  ജീവിതത്തിൽ നല്ല വരകൾ വരയ്ക്കാൻ പറ്റുമോ, അതൊക്കെ  നീ അവന്റെ തൃപ്തിയിലായി, അവന് സമർപ്പിക്കാനായി വരക്കുക. ഓരൊ മനുഷ്യൻ്റെയും കർമങ്ങളാകുന്ന വരകൾ മാലാഖമാർ കുറിച്ച് വെക്കുന്നുണ്ട്. മായ്ക്കുന്ന റബ്ബറില്ലാത്ത പെൻസിൽ കൊണ്ടാണ് ജീവിത പുസ്തകം എഴുതുന്നത്. അത് കൊണ്ട്, തെറ്റുകൾ വരും. തെറ്റു പറ്റിയാൽ മാപ്പ് ചോദിച്ച് ജീവിതം മുന്നോട്ടു പോകുക. പടപ്പുകളോട്  ചെയ്തതിനു അവരോടും, പടച്ചവനോട് ചെയ്തു പോയതിനു അവനോടും. 

പിന്നെ ലോകരുടെ റബ്ബ് (അല്ലാഹു) ആരിൽ നിന്നും  പെർഫെക്ഷൻ-പരിപൂർണ്ണത ആവശ്യപ്പെടുന്നില്ല. പരിപൂർണ്ണത ഒന്നിനും തേടേണ്ട, الكمالية لله  പരിപൂര്ണത അല്ലാഹുവിനു മാത്രമാണ്. മറിച്ച് ന്യൂനതകൾ അവനുള്ളതല്ല (سبحان الله), അത് സൃഷ്ടികൾക്ക് ഉള്ളതാണ്.  നിന്റെ ജീവിത മത്സരം യഥാർത്ഥത്തിൽ നീയും നിനക്ക് നൽകിയതും നിൻ്റെ സമയവുമായാണ്. ജീവിതം എന്നത് നീ നിന്നോട് തന്നെ ഉള്ള മത്സരമാണ്, വേറെ ആരുമായി അല്ല. അവനവന്റെ  പ്രവർത്തികളെ ആരാണ് ഏറ്റവും  നന്നാക്കുന്നത് എന്നതാണ് ജീവിത പരീക്ഷ. എല്ലാവരും ഒരുപോലെ ആകണം എന്നത് മനുഷ്യനെ സൃഷ്ടിച്ചവന്റെ  നിയമത്തിലുള്ളതല്ല.  ജീവിതത്തിൽ  എല്ലാ കാര്യങ്ങളിലും   കഴിഞ്ഞു പോയതിൽ നിന്നും മെച്ചപ്പെട്ടവനാകുക. 

മുഴുവൻ മനുഷ്യരാശിയെയും അള്ളാഹു ഒരുമിച്ചു കൂട്ടുന്ന നാളിൽ, ആദാമിനെയും അവന്റെ മക്കളെയും (മനുഷ്യ കുടുംബത്തെ) ഒരേ മൈതാനത്തു ഹാജരാക്കപ്പെടുന്ന, ഉയിർത്തെഴുന്നേൽപ്പ് നാളിൽ.   അന്ന്  കർമങ്ങൾ നന്നാക്കി ജീവിത പുസ്തകത്തെ നല്ല രീതിയിൽ എഴുതിയവനെ പടച്ചവൻ തൃപ്തിപ്പെടുകയും മഹത്തായ  പ്രതിഫലവും നൽകപ്പെടും. അവൻ കാല കാല  സ്വർഗീയ വിജിയിയാകും. ദുഷ്കര്മങ്ങളാൽ തന്റെ ഏടുകൾ നിറച്ചവൻ  മഹാ നഷ്ടത്തിലാകും നരകത്തിൽ.   അത് കൊണ്ട്, ആ  ഒരു വിജയത്തിനായി നീ നിന്റെ ജീവിത പുസ്തകം അവൻ തന്ന പേന (ദീൻ) ഉപയോകിച് എഴുതുന്നതെല്ലാം  എഴുതുക. ഇവിടെയും വിജയിക്കും, അവിടെയും വിജയിക്കും. 

إِنَّ ٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ إِنَّا لَا نُضِيعُ أَجْرَ مَنْ أَحْسَنَ عَمَلًا

നിശ്ചയമായും, വിശ്വസിക്കുകയും, സല്‍ക്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാകട്ടെ, (അങ്ങനെ) പ്രവര്‍ത്തനം നന്നാക്കുന്നവരുടെ പ്രതിഫലം നാം പാഴാക്കുന്നതല്ലതന്നെ. (അല്‍ കഹ്ഫ്  - 18:30)

ٱلَّذِى خَلَقَ ٱلۡمَوۡتَ وَٱلۡحَيَوٰةَ لِيَبۡلُوَكُمۡ أَيُّكُمۡ أَحۡسَنُ عَمَلًاۚ وَهُوَ ٱلۡعَزِيزُ ٱلۡغَفُورُ

നിങ്ങളില്‍ ആരാണ് കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കുന്നവന്‍ എന്ന് പരീക്ഷിക്കുവാന്‍ വേണ്ടി മരണവും ജീവിതവും സൃഷ്ടിച്ചവനാകുന്നു അവന്‍. അവന്‍ പ്രതാപിയും ഏറെ പൊറുക്കുന്നവനുമാകുന്നു. (Al-Mulk 67:2)

 പ്രവര്‍ത്തനം നന്നാക്കുന്നവൻ  أَحۡسَنُ عَمَلً - Better   എന്നാണ് പറഞ്ഞത് 
 വലിയ പ്രവർത്തികൾ اكبر عَمَلً- എന്ന് പറഞ്ഞില്ല 
 പരിപൂര്ണമായ പ്രവർത്തി اكمل عَمَلً-എന്ന് പറഞ്ഞില്ല
 കൂടുതൽ പ്രവർത്തി اكثر عَمَلً എന്ന് പറഞ്ഞില്ല. 
ശ്രേഷ്ഠമായ പ്രവർത്തി آفضل عملا - എന്ന് പറഞ്ഞില്ല 

അഹ്സനായ അമലുകൾ അക്സറായി ചെയ്യുക - തൻ്റെ പ്രവർത്തനങ്ങൾ മെച്ചപ്പടുത്തി കൂടുതലായി ചെയ്യുക എന്നതാണ്.  الله اعلم
Ismail Eliat 
𝘗𝘩𝘰𝘵𝘰: 𝘈𝘯 𝘈𝘳𝘢𝘣𝘪𝘤 𝘤𝘢𝘭𝘪𝘨𝘳𝘢𝘱𝘩𝘺 of 𝘘𝘶𝘳𝘢𝘯𝘪𝘤 𝘈𝘺𝘢𝘩 𝘣𝘺 𝘮𝘺 child ما شاء الله 𝘸𝘩𝘪𝘤𝘩 𝘳𝘦𝘢𝘥𝘴.  
'وَمَا بِكُم مِّن نِّعْمَةٍ فَمِنَ اللَّهِ- 𝘞𝘩𝘢𝘵𝘦𝘷𝘦𝘳 𝘣𝘭𝘦𝘴𝘴𝘪𝘯𝘨𝘴 𝘺𝘰𝘶 𝘩𝘢𝘷𝘦 𝘪𝘴 𝘧𝘳𝘰𝘮 𝘈𝘭𝘭𝘢𝘩' (𝘘𝘶𝘳𝘢𝘯:16:53)'

Saturday, May 21, 2022

തത്തയും കൂടും.

രാജാവിന് തൻ്റെ കൊട്ടാരത്തിൽ ഇഷ്ടപ്പെട്ട ഒരു തത്ത ഉണ്ടായിരുന്നു . രാജാവ് പറഞ്ഞു ഇതിന് നല്ല ഒരു കൂട് വേണം. അങ്ങനെ മന്ത്രി ആ കല്പന നല്ല രീതിയിൽ ഏറ്റെടുത്തു. വളരെ മനോഹരമായ സൊർണത്താലും മുത്തുകളാലും അലങ്കരിക്കപ്പെട്ട ഒരു കൂട് ഏതാനും ആഴ്ചകൾ കൊണ്ട് തയ്യാറാക്കി രാജാവിൻ്റെ മുന്നിൽ സമർപിച്ചു. രാജാവിൻ്റെ ആദ്യ ചോദ്യം എവിടെ പോയി തത്ത എന്നായിരുന്നു. മന്ത്രി പറഞ്ഞു അല്ലയോ രാജാവേ ഞങ്ങൽ കൂട് നിർമാണത്തിൻ്റെ തിരക്കിൽ തത്തയെ പരിചരിക്കാൻ മറന്നു.അങ്ങനെ അത് ചത്ത് പോയി.....!!!!

ജീവിതത്തിൽ എല്ലാത്തിലും ഉണ്ട് ഒരു തത്തയു ഒരു കൂടും. നമ്മുടെ പള്ളികൾ കൂടാണെങ്കിൽ അതിലെ തത്ത അതിലെ വിശ്വാസികളാണ്. നിസ്കാരം ഒരു കൂടാണെങ്കിൽ അതിലെ തത്ത അല്ലാഹുവിൻ്റെ സ്മരണയാണ്.  നോമ്പിൻ്റെത് തഖുവയാണ്.  നമ്മുടെ മദ്റസകൾ, സ്ഥാപനങ്ങൾ എല്ലാത്തിലും അതിൻ്റെ അകം ഇല്ലെങ്കിൽ വെറും കൂട് മാത്രം. അല്ലാഹുവിന് ആവശ്യം അകമാണ്. ശരീരം ഒരു കുടാനെങ്കിൽ അതിലെ തത്ത ഹൃദയമാണ്. ആന്തരികം ഉണ്ടെങ്കിൽ ഏതു കൂടും ഭംഗിയാണ്. മിക്കവാറും കൂട് നിർമാണത്തിൽ നാമും മറന്നു പോകുന്നത് അകത്തെ തത്തയെ ആണ്.

اللهم اجعلْ سَرِيرَتي خيرًا من علانِيَتِي ، واجعلْ علانِيَتِي صالحةً
അള്ളാഹുവേ, എന്റെ ബാഹ്യപ്രവൃത്തികളേക്കാൾ എന്റെ ആന്തരികതയെ മികച്ചതാക്കുകയും എന്റെ ബാഹ്യപ്രകൃതിയെ നല്ലതാക്കുകയും ചെയ്യേണമേ. (Sunan Tirmidhi, Hadith: 3586)


The efforts of Tabligh work without electricity.

 *The efforts of Tabligh work without electricity.* തബ്ലീഗ് പരിശ്രമം കരണ്ടില്ലാതെ വർക്കാവും. If the electricity of the world were to go off,...